കോഴിക്കോട്: മലാപ്പറമ്പിനു സമീപം വെങ്ങേരിയില്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ബസുടമയും ഡ്രൈവറും അറസ്റ്റില്‍. ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാര്‍ (25) നെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂര്‍ പോലീസ്അറസ്റ്റ് ചെയ്തത്. ഡ്രൈവര്‍ ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കും ഉടമക്കെതിരെ പ്രേരണാകുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.
കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മലാപ്പറമ്പ് ബൈപ്പാസില്‍ വേങ്ങേരി ജംഗ്ഷന് സമീപം ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് അപകടം. അപകടത്തില്‍ കക്കോടി കിഴക്കുംമുറി താഴെ നെച്ചൂളി ഷൈജു (43), ഭാര്യജീമ (38) എന്നിവരാണ് മരിച്ചത്. കുന്നമംഗലത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന തിരുവോണമെന്ന ബസ് ഇരുചക്രവാഹനങ്ങളിലേക്കും മുമ്പിലുണ്ടായിരുന്ന ബസിലേക്കും ഇടിച്ച് കയറുകയായിരുന്നു.
സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഷൈജുവും ഭാര്യ ജീമയും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഷൈജുവിന്റെ ചികിത്സയുടെ ഭാഗമായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവരുടെ മുന്നില്‍ സഞ്ചരിച്ചിരുന്ന ബസ് പൊടുന്നനെ ബ്രേക്കിട്ടപ്പോള്‍ പിന്നാലെ
വന്ന ബസ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. മറ്റൊരു ബൈക്ക് യാത്രികനും ബസിലെ യാത്രക്കാര്‍ക്കും നിസാരപരുക്കുകളുണ്ട്. ഇവര്‍ കോ ഴിക്കോട്ടെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി.
മുമ്പില്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ ബ്രേക്കിട്ടത് പിന്നാലെ വന്ന ബസ് ഡ്രൈവര്‍ ശ്രദ്ധിക്കാത്തതാണ് അപകടകാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബസ് ഡ്രൈവര്‍ അഖില്‍ കുമാറിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. രണ്ട് ബസുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
കൂടുതല്‍ പരിശോധന നടത്തി ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് കടക്കും. വിദ്യാഭ്യാസ വകുപ്പില്‍ ജീവനക്കാരനാണ് ഷൈജു. വിദ്യാര്‍ത്ഥികളായ അശ്മിതയും അശ്വന്തുമാണ് മക്കള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: