കണ്ണൂര്‍: ജീവിതത്തിന്റെ സമസ്തമേഖലകളിലും സജീവമായ സ്ത്രീ സാന്നിധ്യം വരച്ച് കാ
ട്ടി ശ്രീജ പള്ളത്തിന്റെ ചിത്രപ്രദര്‍ശനം. വിവിധ മേഖലകളിലെ സ്ത്രീ സാന്നിധ്യം നേരിട്ട്
കണ്ട് രണ്ടുവര്‍ഷമായി ക്യാന്‍വാസില്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ അറുപതോളം തെരഞ്ഞെ
ടുത്ത ചിത്രങ്ങളാണ് കണ്ണൂര്‍ മഹാത്മ മന്ദിരത്തിലെ പ്രദര്ശിനിയിലുള്ളത്.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ എല്ലാ മേഖലകളിലും അതിജീവനത്തിന്റെ പോരാട്ടത്തിലാണവര്‍. ചായകടക്കാരി മുതല്‍ തേങ്ങയിടുന്നവര്‍ തുടങ്ങി ഒട്ടേറെമുഖങ്ങളുണ്ട് ഇവര്‍ക്ക്. വനിതാഡ്രൈവര്‍, റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍, തൂപ്പുകാരി, ബസ് കണ്ടക്ടര്‍. നെയ്ത്തുകാര്‍, ഓലയും കൊട്ടയുംമെടയുന്നവര്,
കൊല്ലപ്പണിയെടുക്കുന്നവര്‍ തുടങ്ങി സാധാരണ പുരുഷന്മാര് ചെയ്തുവരുന്ന ആയാസകരമായ ജോലികളിലൊക്കെഇന്ന് സ്ത്രീകളുമുണ്ട്.
കുടുംബം പുലര്‍ത്താന്‍ ജീവിതത്തിലെ വെല്ലുവിളികളെ പോരാട്ടമായെടുത്ത് മുഖ്യധാരയിലേക്ക് വന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ അക്രിലിക്കില്‍ പരമ്പരയായി ചെയ്തിരിക്കുകയാണ് ശ്രീജ പള്ളം. ഒന്നിനൊന്ന് മെച്ചമായ ജീവിതഗന്ധിയായ ചിത്രങ്ങള്‍ കേവലം വരകള്‍ക്കപ്പുറം വര്‍ത്തമാനകാല സമൂഹത്തിന്റെ നേര് പരിച്ഛേദം കൂടിയാണ്. ഇളം നീല ബാക്ക്ഗ്രൗണ്ടില്‍ വരച്ച ചിത്രങ്ങള്‍ കാഴ്ച്ചക്കാരില്‍ അവരുടെ അതീജീവനപോരാട്ടമാണ് വ്യക്തമാക്കുന്നത്.
പഴയ ലക്കിടിയിലെ ജിഎസ്ബി സ്കൂളിലെ അധ്യാപികയായ ശ്രീജയ്ക്ക് വരയെന്നാല്‍ കേവലം കലാപരമായ ആവിഷ്കാരത്തിനപ്പുറം പച്ചയായ ജീവിതം വരച്ച് കാട്ടാനുള്ള മാധ്യമം കൂടിയാണ്. സ്ത്രീ ചിത്രരചനയില്‍ ഇനിയും തൊഴിലിടങ്ങളിലെ കൂടുതല്‍ ചിത്രങ്ങള്‍ വരച്ചു കാട്ടാനാണ് ശ്രമം. ചിത്രരചന ശാസ്ത്രീയമായി പഠിച്ച ശ്രീജ പള്ളത്ത് കേരളത്തിനകത്തും പുറത്തും നിരവധി ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്.
കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയാണ് ശ്രീജയുടെ വരകള്‍ക്ക് ശക്തി പകരുന്നത്. പാലക്കാട് ഒറ്റപ്പാലത്താണ് ശ്രീജ പള്ളം താമസിക്കുന്നത്. ഭര്‍ത്താവ് പരമേശ്വരന്. മക്കള്‍: ആര്യ, ബാലു.
കണ്ണൂര്‍ മഹാത്മമന്ദിരത്തില്‍ ഏകാമി ആര്‍ട്ട് ഗ്യാലറിയിലാണ് ചിത്രപ്രദര്‍ശനം നടന്നുവരുന്നത്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെയാണ് പ്രദര്‍ശനം. നവംബര്‍ പതിനൊന്നു വരെ ഗാലറി സന്ദര്‍ശിച്ച് പ്രദര്‍ശനം കാണാനും ആവശ്യക്കാര്‍ക്ക് സ്വന്തമാക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: