Categories: World

കാനഡയില്‍ രണ്ട് മാസത്തിനിടെ തകര്‍ത്തത് ആറ് ക്ഷേത്രങ്ങള്‍; മൂന്ന് ക്ഷേത്രങ്ങളില്‍ വലിയ തോതില്‍ കവര്‍ച്ച

Published by

ഡര്‍ഹാം(കാനഡ): കാനഡയിലെ ഒന്റാറിയോ മേഖലയില്‍ രണ്ട് മാസത്തിനിടെ തകര്‍ത്തത് ആറ് ക്ഷേത്രങ്ങള്‍. മൂന്ന് ക്ഷേത്രങ്ങളില്‍ വലിയ തോതില്‍ കവര്‍ച്ച നടന്നതായും ഡര്‍ഹാം പോലീസ് പത്രക്കുറിപ്പില്‍ പറയുന്നു.

പിക്കറിങ്ങിലെ ദേവി മന്ദിര്‍, അജാക്സിലെ സങ്കട് മോചന്‍ മന്ദിര്‍, ഒഷാവയിലെ ഹിന്ദു മന്ദിര്‍, ബ്രാംപ്ടണിലെ ചിന്ത്പൂര്‍ണിക്ഷേത്രം, കാലിഡനിലെ രാമേശ്വര്‍ മന്ദിര്‍, മിസിസാഗയിലെ ഹിന്ദു ഹെറിറ്റേജ് സെന്റര്‍ എന്നിവയാണ് ആക്രമിക്കപ്പെട്ടത്.
വളരെ ഗൗരവമായാണ് ഇത് കാണുന്നതെന്നും സന്ദര്‍ശകരുടെയും ഭക്തരുടെയും സുരക്ഷയ്‌ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കുമെന്നും പോലീസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by