ശിവകാശി: ശിവകാശിക്ക് സമീപമുള്ള രണ്ട് പടക്കനിര്‍മാണ ശാലകളിലുണ്ടായ സ്ഫോടനത്തില്‍ പത്ത് മരണം. ആദ്യ സ്ഫോടനം ഉണ്ടായതറിഞ്ഞ് അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തിയതിന് തൊട്ടുപിന്നാലെ വിരുദുനഗര്‍ ജില്ലയിലെ തന്നെ കമ്മംപട്ടി ഗ്രാമത്തില്‍ രണ്ടാമത്തെ സ്ഫോടനവും ഉണ്ടായി. ആദ്യ സ്ഫോടനത്തില്‍ ഒരാളും രണ്ടാമത്തേതില്‍ ഒന്‍പതു പേരുമാണ് മരിച്ചത്.
അഗ്നിരക്ഷാസേന തീകെടുത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കിച്ചനായക്കൻപട്ടിയിലെ ആര്യ ഫയർവർക്സിലുണ്ടായ സ്ഫോടനത്തിൽ ഒരാളുമാണ് മരിച്ചത്. ദാരുണ സംഭവത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: