ധര്‍മ്മശാല: ഏകദിന ലോകകപ്പില്‍ വീണ്ടും അട്ടിമറി. ഇത്തവണ നെതര്‍ലന്‍ഡ്‌സ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. നെതര്‍ലന്‍ഡ്‌സ് മുന്നോട്ടുവെച്ച 246 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 207 റണ്‍സില്‍ എല്ലാവരും പുറത്തായി. 38 റണ്‍സിന്റെ വിജയം നേടി നെതര്‍ലന്‍ഡ്‌സ്. മഴമൂലം 43 ഓവറയി കളി വെട്ടിച്ചുരുക്കിയിരുന്നു.
ഇതോടെ ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശമുണര്‍ത്തുന്നതായി. ഏകദിന ലോകകപ്പിലെ രണ്ടാം അട്ടിമറിയാണിത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചിരുന്നു. ലോകകപ്പില്‍ ഇതാദ്യമായാണ് നെതര്‍ലന്‍ഡ്‌സ് റാങ്കില്‍ ഏറെ മുകളിലുള്ള ഒരു ടീമിനെതിരെ വിജയം നേടുന്നത്.
ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു. 82 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ നെതര്‍ലന്‍ഡ്‌സിനെ വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. താരം 69 പന്തില്‍ പത്ത് ഫോറും ഒരു സിക്‌സും സഹിതം 78 റണ്‍സെടുത്തു.
43 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. വാലറ്റത്ത് 40 റണ്‍സുമായി പൊരുതിയ കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയുടെ നാണക്കേടിന്റെ ഭാരം കുറച്ചു. രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ലോഗാന്‍ വാന്‍ബീക്കും പോള്‍ വാന്‍ മക്കീരനും റിയോലോഫ് വാന്‍ഡെര്‍ മെര്‍വും ബാസ് ഡി ലീഡും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. ലോകകപ്പില്‍ ആദ്യ രണ്ട് കളികളും ജയിച്ച ദക്ഷിണാഫ്രിക്കയുടെ ആദ്യ തോല്‍വിയാണിത്.
സ്‌കോര്‍: നെതര്‍ലന്‍ഡ്‌സ് 43 ഓവറില്‍ 2458, ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207ന് ഓള്‍ ഔട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: