Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഴിഞ്ഞം മിഴി തുറക്കുമ്പോള്‍ നെഞ്ചിടിച്ച് വല്ലാര്‍പാടം!

നിരക്കിലും സമയത്തിലും വിഴിഞ്ഞം മുന്നോട്ട് വയ്‌ക്കുന്ന ഇളവുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ വല്ലാര്‍പാടത്തിന് കഴിയില്ല

ദീപ്തി എം ദാസ്byദീപ്തി എം ദാസ്
Oct 18, 2023, 08:17 am IST
inKerala

കൊച്ചി: വിഴിഞ്ഞത്ത് വികസനത്തിന്റെ പുതുവെളിച്ചം തെളിയുമ്പോള്‍, ഭാരതത്തിലെ ആദ്യത്തെ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ എന്ന ബഹുമതിയില്‍ പടുത്തുയര്‍ത്തിയ വല്ലാര്‍പാടത്തിന്റെ നില പരുങ്ങലില്‍. ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയിലാണ് വല്ലാര്‍പാടമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

‘മദര്‍ഷിപ്പുകള്‍ വരുമെന്ന പതീക്ഷയിലാണ് 12 വര്‍ഷം മുന്‍പ് വല്ലാര്‍പാടം തുറമുഖം ആരംഭിച്ചത്. എന്നാല്‍ പ്രതീക്ഷ തെറ്റി. മദര്‍ഷിപ്പുകള്‍ വരാനുളള ആഴം പോര്‍ട്ടിന് ഉണ്ടായില്ല. സാധാരണ ഷിപ്പുകള്‍ വരാന്‍വേണ്ട 14.5 മീറ്റര്‍ ആഴം നിലനിര്‍ത്തണമെങ്കില്‍ത്തന്നെ വര്‍ഷംമുഴുവന്‍ ഡ്രഡ്ജിങ് നടത്തണം. ഡ്രഡ്ജിങ്ങിന് മാത്രം വര്‍ഷം 100 കോടി രൂപയാണ് വല്ലാര്‍പാടത്ത് ചെലവ്. അതുകൊണ്ടു തന്നെ അവിടെ നിരക്ക് കൂടുതലാണ്. ശേഷിയുടെ 12 ശതമാനം മാത്രമേ വല്ലാര്‍പാടം ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂ.’ മാര്‍സ്‌ക് ഷിപ്പിങ് കമ്പനി മുന്‍ മാര്‍ക്കറ്റിങ് മാനേജര്‍ ജോണ്‍ കെ. നെല്ലുവേലി ജന്മഭൂമിയോട് പറഞ്ഞു.

വിഴിഞ്ഞത്ത് 18 മീറ്റര്‍ സ്വാഭാവികമായി ആഴമുണ്ട്. മദര്‍ഷിപ്പുകള്‍ക്ക് അനായാസം വരാനാവും. ഡ്രഡ്ജിങ് വേണ്ടാത്തതിനാല്‍ പ്രവര്‍ത്തനച്ചെലവ് വളരെ കുറവായിരക്കും. അതുകൊണ്ടു തന്നെ വല്ലാര്‍പാടത്തെക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ വിഴിഞ്ഞത്ത് കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും.

വല്ലാര്‍പാടത്തേക്ക് വരുന്ന ഷിപ്പുകള്‍ വേലിയിറക്ക സമയത്ത് കടലില്‍ കുടുങ്ങിക്കിടക്കാറുണ്ട്. വിഴിഞ്ഞത്ത് സ്വാഭാവിക ആഴമുള്ളതിനാല്‍ ഈ തടസമില്ല. അതുകൊണ്ട് സമയലാഭവും കപ്പലുകള്‍ക്കുണ്ട്. വല്ലാര്‍പാടത്ത് നിന്ന് പോകുന്ന ചരക്കിന്റെ നല്ലൊരു പങ്ക് ഇപ്പോള്‍ കൊളംബോയില്‍ നിന്ന് മദര്‍ഷിപ്പിലേക്ക് മാറ്റിയാണ് അയയ്‌ക്കുന്നത്. ഇതു നിരക്ക് വര്‍ധനയ്‌ക്കും കാലതാമസത്തിനും കാരണമാകുന്നുണ്ടെന്ന് ജോണ്‍ ചൂണ്ടിക്കാട്ടി.

വല്ലാര്‍പാടത്തെ മറ്റൊരു പ്രശ്‌നം കടലും കായലും കൂടി ചേരുന്നിടത്ത് ചെളി കെട്ടിക്കിടക്കുന്നതാണ്. ഡ്രഡ്ജിങ് നടത്തി ആഴം കൂട്ടിയാലും പെട്ടെന്നുതന്നെ ചെളി മൂടും. വിഴിഞ്ഞത്ത് ഇത്തരം പ്രശ്‌നങ്ങളില്ല.

ട്രാന്‍സ്ഷിപ്പ്മെന്റ് സൗകര്യമുള്ളതിനാല്‍ തമിഴ്നാട്ടില്‍നിന്നുള്ള ചരക്കുകളും വിഴിഞ്ഞത്തേക്ക് എത്തും. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ബിസിനസ് വിഴിഞ്ഞത്തേക്ക് പോകാനാണ് സാധ്യതയെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതിലൂടെ വല്ലാര്‍പാടം വലിയ നഷ്ടത്തിലേക്കാകും കൂപ്പുകുത്തുക.

ഇപ്പോള്‍ത്തന്നെ നിരക്കുകളില്‍ വലിയ ഇളവ് നല്കിയാണ് വല്ലാര്‍പാടത്തെ നിലനിര്‍ത്തുന്നത്. 10 വര്‍ഷത്തിനിടെ 587 കോടിയുടെ ഇളവാണ് ഇത്തരത്തില്‍ വല്ലാര്‍പാടത്തിനായി കൊച്ചിന്‍ പോര്‍ട്ട് നല്കിയിട്ടുള്ളത്. ഒരേ സ്വഭാവമുള്ള വിഴിഞ്ഞം, കൊളംബോ പോര്‍ട്ടുകള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ മത്സരത്തിനിടെ ഏറ്റവും പരിക്ക് പറ്റുക വല്ലാര്‍പാടത്തിനാവും.

 

Tags: kochivallarpadamVizhinjam International Seaport
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

Entertainment

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

പുതിയ വാര്‍ത്തകള്‍

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.