ലിയോ റിലീസാകും മുന്നേ ഇത്രയേറെ ഹൈപ്പ് കിട്ടിയ സൗത്ത് ഇന്ത്യന്‍ ചിത്രം ഇല്ലാ എന്ന് തന്നെ നിസ്സംശയം പറയാം. ഇതുവരെയുള്ള ടിക്കറ്റ് പ്രീ ബുക്കിങ് റെക്കോര്‍ഡുകള്‍ പോലും കാറ്റില്‍ പറത്തി അക്ഷരാര്‍ത്ഥത്തില്‍ സിനിമാ ലൊകം അടക്കി വാഴുകയാണ് ദളപതി വിജയ്.
ലോകേഷ് കനകരാജ് എന്ന സൂപ്പര്‍ ഹിറ്റ് സംവിധായകനും തൊടുന്നതൊക്കെ പൊന്നാക്കുന്ന സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദറും വിജയിനോടൊപ്പം ചേരുമ്പോള്‍ പ്രേക്ഷകരുടെ ആവേശം വാനോളം ആണ്. കേരളത്തിലെ പ്രീ സെയില്‍ മാത്രം 9 കോടി രൂപയിലേക്ക് കുതിക്കുകയാണ്. വിദേശ രാജ്യങ്ങളിലും റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ലിയോ അഡ്വാന്‍സ് ബുക്കിങ് കുതിക്കുകയാണ്.
ലിയോയെക്കുറിച്ച് ചിത്രത്തിന്റെ ക്യാമറാമാന് മനോജ് പരമഹംസ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ ശ്രേദ്ധേയമാകുന്നത്. അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചത് ഇപ്രകാരമാണ്. ‘നടന് വിജയ് സാര്‍ ഒരിക്കല്‍ കൂടി എന്നെ വിശ്വസിച്ചതിന് നന്ദി! സാര്‍, ലിയോയില്‍ താങ്കള്‍ നടത്തിയ പ്രകടനം ശ്രദ്ധേയമാണ്! ഡയറക്ടര്‍ ലോകേഷ് നിങ്ങള്‍ ഒരു പ്രതിഭയും രത്നവുമാണ്, ഏതൊരു ഡിഒപിയും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നു! അനിരുദ്ധ് നിങ്ങളുടെ സംഗീതം ട്രെയില്‍ ബ്ലേസര്‍ ആണ്. അന്‍പറിവ് മാസ്റ്റേഴ്സ് നിങ്ങളാണ് മികച്ചത്, കലാസംവിധായകന്‍ സതീഷ് നിങ്ങള്‍ മുഴുവന്‍ ടീമിലെയും ഏറ്റവും അര്‍പ്പണബോധമുള്ള ടെക്നീഷ്യനാണ്.
ഫിലോമിന്‍രാജ് നിങ്ങള്‍ ഏറ്റവും മികച്ച എഡിറ്റര്‍ ആണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സെവന് സ്ക്രീന്‍ സ്റ്റുഡിയോസീനും ജഗദീഷ് പളനിസ്വാമിക്കും. മിസ്റ്റര്‍ രത്ന വളരെ ആവേശത്തിലാണ് ലിയോ എന്ന സിനിമയുടെ ഗ്രേഡിംഗ് പ്രക്രിയയിലൂടെ ഡോള്‍ബി വിഷന്‍ വര്‍ക്ക്ഫ്ലോ അവതരിപ്പിക്കുന്നതില്‍. പ്രേക്ഷകരെ ഏറ്റവും മികച്ച രീതിയില്‍ രസിപ്പിക്കുന്നതിന് കൃത്യമായ ഉദ്ദേശ്യത്തോടെയുള്ള വര്‍ക്ക്ഫ്ലോ എല്ലാ ഫോര്‍മാറ്റുകളിലും വിതരണം ചെയ്യുന്നതിനുള്ള എന്റെ കരിയറിലെ ഒരു പ്രത്യേക നാഴികക്കല്ലാണ് ലിയോ.
പി2.39 വീക്ഷണാനുപാതത്തിലാണ് ലിയോ ചിത്രീകരിച്ചിരിക്കുന്നത്. ഞലറബരശിലാമ റൊര3 ക്യാമറകള്‍ക്കൊപ്പം ഫുള്‍ ഫ്രെയിം 1.8ഃ രീീസലീുശേര െഅനാമോര്ഫിക്സ് ഉപയോഗിക്കുന്നു.ലോകേഷ് ആധുനിക ആക്ഷന്‍ സിനിമകള്‍ നിര്‍മ്മിക്കുന്നു, പക്ഷേ അദ്ദേഹത്തിന്റെ ചിന്തകള്‍ ക്ലാസിക് വിന്റേജ് ആണ്.വിന്റേജ് സിനിമാസ്കോപ്പ് ഫ്രെയിമിംഗില്‍ ചിത്രീകരിക്കാന്‍ ഇഷ്ടപ്പെടുന്നതുപോലെ വിന്റേജ് ഗാനങ്ങള്‍ അദ്ദേഹം തന്റെ സിനിമകളില്‍ ഉപയോഗിക്കുന്നു, കൂടാതെ തന്റെ അടുത്ത സിനിമയില്‍ സെല്ലുലോയ്ഡ് ഫിലിം ഐമാക്സ് ക്യാമറകളില്‍ ചിത്രീകരിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.
ഈ ചെറിയ കാലയളവില്‍ ഇത് സാധ്യമാക്കാന്‍ എന്റെ എല്ലാ സഹായികളും എല്ലാ അസിസ്റ്റന്റ് ഡയറക്ടര്‍മാരും മുഴുവന്‍ ക്രൂവും. ഇപ്പോള്‍ ലിയോ എല്ലാം നിങ്ങളുടേതാണ്. ലിയോയെക്കുറിച്ച് മനോജിന്റെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കേരളത്തില്‍ ശ്രീ ഗോകുലം മൂവീസ് ആണ് ലിയോയുടെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ലോകേഷ് കനകരാജിന്റെ വിക്രത്തിന്റെ ബ്ലോക്ക് ബസ്റ്റര്‍ വിജയത്തിന് ശേഷം ലിയോയുടെയും പി ആര് ഓ പ്രതീഷ് ശേഖര്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: