മോസ്‌കോ : ഇസ്രായേലും ഭീകരസംഘടനയായ ഹമാസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ, ഗാസയിലെ ദുരന്തം തടയാന്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ . പലസ്തീന്‍-ഇസ്രായേല്‍ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതിനും രാഷ്‌ട്രീയവും നയതന്ത്രപരവുമായ മാര്‍ഗങ്ങളിലൂടെ സമാധാനപരമായ ഒത്തുതീര്‍പ്പ് കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കാനുള്ള റഷ്യയുടെ സന്നദ്ധത പുടിന്‍ പ്രകടിപ്പിച്ചു.
ഈജിപ്ത്, ഇറാന്‍, സിറിയ, പലസ്തീന്‍ നേതാക്കളുമായും റഷ്യന്‍ പ്രസിഡന്റ് ടെലിഫോണില്‍ സംസാരിച്ചു. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷമാണ് പ്രധാനമായും സംസാരിച്ചത്.
അതിനിടെ , യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നാളെ ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ടെല്‍ അവീവില്‍ നിന്ന് അറിയിച്ചു.
അതേസമയം, യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഇന്ന് അടിയന്തര ഉച്ചകോടി ചേരുമെന്ന് സൂചനയുണ്ട്. ഇസ്രായേലും പലസ്തീന്‍ ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധം യൂറോപ്പില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന ആശങ്കകള്‍ക്കിടയിലാണ് ഉച്ചകോടി വിളിക്കുന്നത്. പിരിമുറുക്കം പടരുന്നത് തടയാന്‍ പ്രദേശത്തെ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിലും യോഗം ശ്രദ്ധ കേന്ദ്രീകരിക്കും.
ഇസ്രയേലും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധം 11-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതിനിടെ ഇസ്രായേലില്‍ മരണസംഖ്യ 1400 ആയി ഉയര്‍ന്നു, ഗാസയില്‍ 2,800-ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടു,. ഇരുവശത്തുമായി ആകെ മരണസംഖ്യ 4200 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: