കൊല്ലം: ചാത്തന്നൂര്‍ നടയ്ക്കല്‍ ഏലാ തുടര്‍ച്ചയായി നാലാം വര്‍ഷവും കൃഷിക്കായി ഒരുങ്ങി. ഞാറുനടീല്‍ ആരംഭിച്ചു. 2020-ല്‍ കേരള സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശ് കിടന്ന പത്ത് ഏക്കര്‍ സ്ഥലത്താണ് നടയ്ക്കല്‍ ഗാന്ധിജി ആര്‍ട്സ്, സ്പോര്‍ട്സ് ക്ലബ് ആന്‍ഡ് ലൈബ്രറി പ്രവര്‍ത്തകരുടെ ശ്രമഫലമായി കൃഷി തുടങ്ങിയത്.
ആദ്യകാലത്ത് ത്രിതല പഞ്ചായത്തുകളുടെയും സര്‍ക്കാരിന്റെയും സബ്സിഡികള്‍ ഉണ്ടായിരുന്നു. ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും നെല്‍കൃഷിക്ക് നല്കി വന്നിരുന്ന ധനസഹായം നിര്‍ത്തലാക്കി. ഗ്രാമപഞ്ചായത്തിന്റെ ധനസഹായം മാത്രമാണ് ഇപ്പോഴുള്ളത്. വരമ്പ് നിര്‍മാണം, വളം, കുമ്മായം എന്നിവയ്ക്കു സര്‍ക്കാര്‍ നല്കി വരുന്ന ധനസഹായം കഴിഞ്ഞ വര്‍ഷത്തേത് കുടിശികയാണ്. നെല്‍ സംഭരിച്ച വകയില്‍ ലഭിക്കാനുള്ള തുക ഇതുവരെ പൂര്‍ണമായും ലഭിച്ചിട്ടില്ല.
ചെലവ് കൂടുതലും വരവ് കുറവുമായ നെല്‍കൃഷിയില്‍ നിന്ന് പലരും പിന്മാറുമ്പോഴാണ് നടയ്ക്കല്‍ ഏലായില്‍ വീണ്ടും കൃഷി തുടങ്ങുന്നത്. നെല്‍കൃഷിക്ക് ഹെക്ടറിന് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പ നല്‍കുക, സഹകരണ ബാങ്ക് വഴി നെല്ല് സംഭരിക്കുക, നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കുക എന്നിവയാണ് കര്‍ഷകര്‍ നെല്‍കൃഷി തുടര്‍ന്ന് കൊണ്ടുപോകുന്നതിന് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
നടയ്ക്കല്‍ ഏലായിലെ കൃഷിക്ക് നേതൃത്വം നല്‍കുന്നത് ലൈബ്രറി പ്രവര്‍ത്തകരായ മുന്‍ ഇത്തിക്കര ബിഡിഒ ശരത്ചന്ദ്രകുറുപ്പ്, ദേശീയപാത സ്ഥലമെടുപ്പ് ഓഫീസ് അഞ്ചല്‍ യൂണിറ്റിലെ ക്ലാര്‍ക്ക് ഗിരീഷ്കുമാര്‍ നടയ്ക്കല്‍, എസ്കെഎം കാലിത്തീറ്റ കൊല്ലം ഡിപ്പോ മാനേജര്‍ പി.വി. അനില്‍കുമാര്‍ എന്നിവരാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: