തിരുവനന്തപുരം: വീണ്ടും കോണ്‍ഗ്രസ് പാര്‍ട്ടിക്കുനേരെ വിമര്‍ശനമുയര്‍ത്തി തിരുവനന്തപുരം എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. കോണ്‍ഗ്രസ് പല തരത്തിലും കുടുംബം നയിക്കുന്ന പാര്‍ട്ടിയായതിനാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ കൂടുതല്‍ സാധ്യത രാഹുല്‍ ഗാന്ധിക്കാണെന്ന് അദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ടെക്നോപാര്‍ക്ക് മൂന്നാം ഫേസിലെ യുഎസ് ആസ്ഥാനമായുള്ള സിലിക്കണ്‍ വാലി കമ്പനിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. കോണ്‍ഗ്രസില്‍ നിന്നുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അദേഹത്തിന്റെ മറുപടി.
കോണ്‍ഗ്രസില്‍ നിന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത കൂടുതല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മാലികാര്‍ജുന്‍ ഖാര്‍ഗെക്കും രാഹുല്‍ ഗാന്ധിക്കുമാണ്. ഖാര്‍ഗെ ആണെങ്കില്‍ ആദ്യ ദളിത് പ്രധാനമന്ത്രി എന്ന തരത്തിലുള്ള പ്രചാരണം നടത്താം അല്ലെങ്കില്‍ പിന്നെ അവസരം രാഹുല്‍ ഗാന്ധി ആയിരിക്കും. കാരണം കോണ്‍ഗ്രസ് പല തരത്തിലും ‘ഒരു ഫാമിലി റണ്‍ പാര്‍ട്ടിയാണ്’ എന്നും അദേഹം വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രി എന്നത് സര്‍ക്കാരിനെ നയിക്കുക എന്നാതാണ്. അത്രതന്നെ പ്രധാന്യമുള്ള സ്ഥാനമാണ് മന്ത്രിമാര്‍ക്കും. മന്ത്രിമാരുടെ ജോലിയില്‍ വലിയ ഉത്തരവാദിത്തമുണ്ട്, അതിനാല്‍ എനിക്ക് എന്ത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും അത് ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: