ന്യൂദല്‍ഹി: മേരി മാട്ടി മേരാ ദേശ് പരിപാടി രാജ്യവ്യാപകമായി അമൃത് കലശ് യാത്രകളോടെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. വിവിധ മന്ത്രാലയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍, നെഹ്റു യുവകേന്ദ്ര സംഘടന, കേന്ദ്ര സായുധ പൊലീസ് സേന എന്നിവ ഗ്രാമങ്ങളിലും ബ്ലോക്ക് തലങ്ങളിലും എല്ലാ വീടുകളില്‍ നിന്നും മണ്ണ് ശേഖരിക്കുന്ന മഹത്തായ ദൗത്യത്തില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നതായി സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ മേഖലാ കേന്ദ്രങ്ങള്‍ രാജ്യത്തുടനീളമുള്ള ഗ്രാമപ്രദേശങ്ങളില്‍ പരിപാടിയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും മികച്ച പ്രവര്‍ത്തനത്തിനുമായി സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നു. 3800-ലധികം ബ്ലോക്കുകള്‍ ഇതിനകം പരിപാടികള്‍ ഇത് സംഘടിപ്പിച്ചു.
രാജ്യമെമ്പാടും നിന്ന് ശേഖരിക്കുന്ന മണ്ണ് ഈ മാസം 31ന് അമൃത് വാടികയിലും കര്‍ത്തവ്യ പഥിലെ അമൃത് മഹോത്സവ് സ്മാരകത്തിലും സ്ഥാപിക്കും. ഇന്ത്യയിലുടനീളം 200,000-ത്തിലധികം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ വിപുലമായ പൊതു ഇടപഴകലിനായി 2021 മാര്‍ച്ച് 12-ന് ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ സമാപനം ഈ സംരംഭം അടയാളപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: