തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളാ-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രണ്ട് ചക്രവാതച്ചുഴികളും അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദവുമാണ് മഴ ശക്തമാകുന്നതിന് പിന്നിലെ കാരണം. തെക്ക്-കിഴക്കൻ അറബിക്കടലിൽ കേരളാ തീരത്തോട് ചേർന്ന് ലക്ഷദ്വീപിന് മുകളിലും തമിഴ്നാട് തീരത്തിന് മുകളിലായുമാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്.
കേരളാ തീരത്തോട് ചേർന്ന അന്തരീക്ഷ ചുഴിയുടെ സ്വാധീനം മൂലം ബുധനാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെട്ടേക്കാം. വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങി കൂടുതൽ ശക്തിപ്രാപിക്കാനാണ് സാദ്ധ്യത. മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: