മത്സരത്തിനിടെ കളിക്കാര്‍ പ്രാര്‍ത്ഥിക്കന്നതും കുരിശുവരയക്കുന്നതുമൊക്കെ കാണാറുണ്ട്. ഫുട്ബോളില്‍ ഗോളടിക്കുമ്പോളും ക്രിക്കറ്റില്‍ ശതകം തിയ്ക്കുമ്പോഴും സാധാരണകാഴ്ചയാണിത്. എന്നാല്‍ ഗ്രൗണ്ടില്‍ നിസ്ക്കരിക്കാനാകുമോ? കാണികള്ക്ക്്് ‘ജയ് ശ്രീരാം’ വിളിക്കാന്‍ കഴിയുമോ?
ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഹൈദരാബാദില്‍ നടന്ന മത്സരത്തിനിടെ പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാന് ഗ്രൗണ്ടില്‍ വച്ച് നിസ്കരിച്ചെന്നതാണ് പുതിയ പ്രശ്നം. റിസ്വാന്റെ നടപടി ‘ക്രിക്കറ്റ് സ്പിരിറ്റിനെതിരെ ചോദ്യങ്ങള്‍ ഉയര്ത്തു എന്നു പറഞ്ഞ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനു പരാതി നല്‍കിയിട്ടുണ്ട്. മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ നേടിയ സെഞ്ചറി ഗാസയിലെ ദുരിതമനുഭവിക്കുന്നവര്‍ക്കു സമര്‍പ്പിക്കുന്നതായി റിസ്വാന് പ്രതികരിച്ചതിനെതിരെയും നേരത്തേ പരാതികളുയര്‍ന്നിരുന്നു.
അടുത്ത ദിവസം ഭാരതത്തിനെതിരെയുള്ള കളിയില്‍ മുഹമ്മദ് റിസ്വാന് ഔട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ സ്റ്റേഡിയത്തില്‍ നിന്ന് പാക് താരത്തിനുനേരെ ‘ജയ് ശ്രീരാം’ വിളികള്‍ ഉയര്‍ന്നു. ഹൈദ്രബാദിലെ നടപടിയോടുള്ള കാണ്ികളുടെ സ്വാഭാവിക പ്രതികരണം ആയിരുന്നു അത്. നിസ്ക്കാരത്തേയും ഗാസ പിന്തുണയേയും കാണാതിരുന്ന ചിലര്‍ ‘ജയ് ശ്രീരാം’ വിളിച്ചതിനെതിനെതിരെ ഉറഞ്ഞുതുള്ളുന്നു. സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യാന്‍ ശപഥമെടുത്ത തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന് പറയുന്നത് പാക് താരങ്ങളോട് കാണിച്ച പെരുമാറ്റം അസ്വീകാര്യവും തരംതാഴ്ന്നതുമാണ് എന്നാണ്.
സ്പോര്‍ട്സ് രാജ്യങ്ങള്‍ തമ്മിലുള്ള ഏകീകരണ ശക്തിയായിരിക്കണം, യഥാര്‍ത്ഥ സാഹോദര്യം വളര്‍ത്തിയെടുക്കണം. വിദ്വേഷം പടര്‍ത്താനുള്ള ഒരു ഉപകരണമായി ഇതിനെ ഉപയോഗിക്കുന്നത് അപലപനീയമാണ്’ എന്നാണ് ഉദയനിധി സ്റ്റാലിന് ട്വീറ്റ് ചെയ്തത്.
മതത്തിന്റെ പേരില്‍ രണ്ടായ രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും .. അന്ന് തൊട്ടിന്നേവരെ മതം അടിസ്ഥാനമാക്കിയല്ലാതെ പാകിസ്താന് ഇന്ത്യയോട് ഇടപെട്ടില്ല.. അത് കളിയിലായാലും കാര്യത്തിലായാലും.
1978 ല്‍ ഇന്ത്യ പാകിസ്താനില്‍ ടെസ്റ്റ് കളിച്ച് പരാജയപ്പെട്ടപ്പോള്‍ അന്നത്തെ പാക് ക്യാപ്ടന് മുഷ്താഖ് മുഹമ്മദ് പറഞ്ഞത് ഈ വിജയം ഹിന്ദുക്കളുടെ മേല്‍ ലോകത്തെ എല്ലാ മുസ്ലിങ്ങളുടേയും വിജയമാണെന്നാണ്.
1982 ല്‍ ഇമ്രാന് ഖാന് പറഞ്ഞത് ഇന്ത്യയുമായി കളിക്കുമ്പോള്‍ അതൊരു കളിയല്ല മറിച്ച് കശ്മീരിനു വേണ്ടിയുള്ള ജിഹാദ് ആണെന്നാണ്.
ഇന്ത്യന്‍ സീരിയലില്‍ ആരതി നടത്തുന്നത് കണ്ട് തന്റെ മകള്‍ അത് അനുകരിച്ചപ്പോള്‍ അതിന്റെ പേരില്‍ ടിവി തല്ലിപ്പൊട്ടിച്ചെന്ന് ഷാഹിദ് അഫ്രിഡി പരസ്യമായി പറഞ്ഞിട്ടുണ്ട്. മുസ്ലിങ്ങള്‍ കശ്മീര്‍ ആക്രമിക്കുമെന്നും കട്ടക്ക് മുതല്‍ അട്ടോക്ക് വരെ സാമ്രാജ്യം സ്ഥാപിക്കുമെന്നും പറഞ്ഞത് ഷോയ്ബ് അക്തറാണ്.
മുഹമ്മദ് റിസ്വാന് ഹിന്ദുക്കളുടെ മുന്നില്‍ നിസ്കരിച്ചത് തനിക്ക് ഏറെ വിശേഷപ്പെട്ടതാണെന്ന് പറഞ്ഞത് വഖാര്‍ യൂനിസാണ്. പാകിസ്താന്റെ ക്രിക്കറ്റ് വിജയം ഇസ്ലാമിന്റെ വിജയമാണെന്നാണ് ഒരിക്കല്‍ അവിടുത്തെ ഒരു മന്ത്രി പറഞ്ഞത്…
മുഹമ്മദ് യൂസഫും ഇന്‍സമാം ഉള് ഹഖും സയിദ് അന്‍വറുമെല്ലാം ഇസ്ലാമിന്റെ അപ്രമാദിത്വം പരസ്യമായി പറഞ്ഞവരാണ്.. പല പ്രാവശ്യം..
ഇതിനെല്ലാം അതേ രീതിയില്‍ മറുപടി നല്കാന് ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ ശ്രമിച്ചിട്ടില്ല .. പറഞ്ഞിട്ടുമില്ല ..
പക്ഷേ കാണികളില്‍ നിന്ന് അത് പ്രതീക്ഷിക്കരുത് .
കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമൊന്നുമില്ല.. ഇന്ത്യയും പാകിസ്താനും മതത്തിന്റെ പേരില്‍ രണ്ടായ രാജ്യങ്ങളാണ്.. എന്തൊക്കെ മതേതരം വെളുപ്പിക്കാന്‍ നടന്നാലും അത് സത്യമാണ്.. അതിന്റെ മുറിവുകള്‍ അടുത്തെങ്ങും ഉണങ്ങാനും പോകുന്നില്ല..
പാകിസ്താന് കളിക്കാരുടെ അതേ മതം തന്നെയാണ് അഫ്ഗാന് കളിക്കാര്‍ക്കുമുള്ളത്. അവരാരും അതും വെച്ച് ഇന്ത്യക്കാരോട് പെരുമാറിയിട്ടില്ല.. അതുകൊണ്ട് അഫ്ഗാന് കളിക്കാര്‍ക്ക് അത്രയും പിന്തുണ ഇന്ത്യക്കാര്‍ കൊടുക്കുന്നുണ്ട് .. ഇന്ത്യ ഞങ്ങളുടെ രണ്ടാം വീടെന്നാണ് റഹ്മാനുള്ള ഗുര്‍ബാസ് പറഞ്ഞത്..
അതുകൊണ്ട് റിസ്വാനായാലും റൗഫായാലും അഫ്രിഡിയായാലും കളിയില്‍ മതം ചേര്‍ത്ത് ഇങ്ങോട്ട് ഉണ്ടാക്കാന്‍ വന്നാല്‍ അതിന് കൃത്യമായി തന്നെ മറുപടിയുണ്ടാകും . ജയിക്കുമ്പോള്‍ ഹിന്ദുക്കളുടെ മുന്നില്‍ മതം കാണിക്കാനാണുദ്ദേശിച്ചതെങ്കില് തോല്‍ക്കുമ്പോള്‍ അതേ ന്യായത്തില്‍ തന്നെ തിരിച്ചും കിട്ടും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: