തിരുവനന്തപുരം: കിടപ്പുമുറിയിൽ ഉണ്ടായ വെള്ളക്കെട്ടിൽ വീണ് വയോധികന് ദാരുണാന്ത്യം. ബാലനഗർ സ്വദേശി വിക്രമൻ ആണ് മരിച്ചത്. 67 വയസായിരുന്നു. കിടപ്പുമുറിയിലെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
കനത്ത മഴയെ തുടർന്ന് ബാലനഗർ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.വിക്രമന്റെ കുടുംബാംഗങ്ങൾ സമീപത്തെ കല്യാണത്തിന് പോയ സമയമായിരുന്നു അപകടം. കല്യാണം കഴിഞ്ഞ് ഇവർക്ക് വെള്ളക്കെട്ട് മൂലം തിരികെ എത്താൻ സാധിച്ചിരുന്നില്ല. ഇന്ന് വീട്ടിൽ തിരികെ എത്തിയപ്പോഴായിരുന്നു വിക്രമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കനത്ത മഴയെ തുടർന്ന് വിക്രമന്റെ വീടും കിടപ്പുമുറിയും പ്രദേശവും വെള്ളത്തിൽ മുങ്ങിയിരുന്നു. ഉറക്കത്തിൽ വെള്ളക്കെട്ടിലേക്ക് വീണതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: