ഐഫോൺ 15 സീരിസുകൾ കഴിഞ്ഞ മാസമാണ് ആപ്പിൾ അവതരിപ്പിച്ചത്. വരും ദിവസങ്ങളിൽ പുതിയ മോഡലുകൾ കൂടി അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ഇതിൽ പുതിയ ഐപാഡ് മോഡലുകളും കമ്പനി അവതരിപ്പിച്ചേക്കും. ഒക്ടോബർ 17ന് പുതിയ ഐപാഡുകൾ വിപണിയിൽ എത്തിയേക്കും.
റിപ്പോർട്ടുകൾ പ്രകാരം ഐപാഡ് എയർ, ഐപാഡ് മിനി. ബേസ് മോഡലായ ഐപാഡ് എന്നിവയാകും പുറത്തിറക്കുക. ഡിസൈനിലും മാറ്റങ്ങൾ വരുത്തിയെന്നാണ് റിപ്പോർട്ട്. ഹാർഡ് വെയറിലും ചിപ്പിലും പ്രവർത്തന പ്രവർത്തനക്ഷമതയിലും മാറ്റങ്ങളുണ്ടായേക്കും. നിലവിൽ വിപണിയിലുള്ള ഐപാഡ് എയർ മൂന്ന് വർഷം മുമ്പാണ് അവതരിപ്പിച്ചത്.
എം1 ചിപ്പിൽ പ്രവർത്തിക്കുന്നവയാണിത്. എന്നാൽ പുതിയ മോഡൽ എം2 ചിപ്പിലാകും അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഇത് ടാബിന്റെ പ്രവർത്തന ക്ഷമത കൂടുതൽ വർദ്ധിപ്പിക്കും. ഐപാഡ് മിനി എ16 ചിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യും. നിലവിൽഎ15 ബയോണിക് ചിപ്പാണ് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: