തൃശൂർ: പുത്തൂർ കൈനൂർ ചിറയിൽ നാല് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടെ ഒഴിക്കിൽപ്പെട്ടായിരുന്നു ദാരുണാന്ത്യം. അപകടത്തിൽ അബി ജോൺ, അർജുൻ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ എന്നിവരാണ് മരിച്ചത്.
അബി ജോൺ സെന്റ് എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ വിദ്യാർത്ഥിയാണ്. മറ്റുള്ളവർ തൃശൂർ സെന്റ്തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളാണ്. 15 അടി ആഴത്തിലാണ് അപകടം സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: