ബിവറേജസ് കോര്‍പറേഷന്റെ വിവിധ ഔട്ട്ലെറ്റുകളിലെ 230 അറ്റന്‍ഡര്‍ ഒഴിവുകളില്‍ ഡെപ്യൂട്ടേഷന് നിയമനത്തിന് കെ.എസ്.ആര്.ടി.സിയില്‍നിന്ന് അപേക്ഷിച്ചത് 13,500 പേര്. അപേക്ഷകരില്‍ മെക്കാനിക് മുതല്‍ സ്റ്റേഷന് മാസ്റ്ററും ചെക്കിംഗ് ഇന്‍സ്പെക്ടറും വരെ ഉള്‍പ്പെടുന്നു.
മദ്യക്കുപ്പികള്‍ ചുമക്കുന്നതുള്പ്പെടെയാണ് ബിവറേജസിലെ അറ്റന്‍ഡറുടെ ജോലി. 12 മണിക്കൂറാണു ജോലിസമയം. കെ.എസ്.ആര്.ടി.സിയില്‍ ആകെ 24,000 ജീവനക്കാരുള്ളതില്‍ പകുതിയിലേറെപ്പേരും ബിവറേജസില്‍ അറ്റന്‍ഡറാകാന്‍ അപേക്ഷിച്ചത് ശമ്പളം കിട്ടാത്തതടക്കമുള്ള പ്രതിസന്ധിയെ തുടര്‍ന്നാണ്. ശമ്പളവും ആനുകൂല്യങ്ങളും യഥാസമയം കിട്ടുമല്ലോയെന്നു കരുതിയാണ് ഡെപ്യൂട്ടേഷന് അപേക്ഷിച്ചതെന്ന് കെ.എസ്.ആര്.ടി.സി. ജീവനക്കാരിലൊരാള്‍ പറഞ്ഞു.
കെ.എസ്.ആര്.ടി.സിയില്‍ ഇന്‍സ്പെക്ടര്‍, സ്റ്റേഷന് മാസ്റ്റര്‍,ക്ല ര്‍ക്ക്, െ്രെഡവര്‍, കണ്ടക്ടര്‍, മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍, മെക്കാനിക് തസ്തികകളിലുള്ളവരാണ് അപേക്ഷകരിലേറെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: