മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍സിപി നേതാവും മുന്‍ രാജ്യസഭാ എംപിയുമായ ഈശ്വര്‍ലാല്‍ ജെയിനിന്റെ 315 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. എന്‍സിപിയുടെ മുന്‍ ട്രഷറര്‍ കൂടിയായ ഈശ്വര്‍ലാല്‍ ജെയിന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ അടുത്ത അനുയായി ആണ്.
ജല്‍ഗാവ്, മുംബൈ, താനെ, മഹാരാഷ്ട്രയിലെ സില്ലോഡ്, ഗുജറാത്തിലെ കച്ച് എന്നിവടങ്ങളില്‍ നിന്നുള്‍പ്പെടെ 70 ഓളം സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഡയമണ്ട്, വെള്ളി ആഭരണങ്ങളും കറന്‍സി നോട്ടുകളും പിടിച്ചെടുത്തു.
ഈശ്വര്‍ലാല്‍ ജെയിന്, മകന് മനീഷ് ജെയിന് എന്നിവരുടെയും ഇവരുടെ ബിനാമികളുടെ പേരിലുള്ള സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. ഈശ്വര്‍ലാല്‍ ജെയിന് ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുള്ള ജ്വല്ലറി കമ്പനികള്‍ക്കെതിരെ 2022ല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത ബാങ്ക് തട്ടിപ്പ് എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ജെയിനെതിരായ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: