കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം. രണ്ട് തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. സംഭവത്തില്‍ ഒരാള്‍ മരിച്ചു.
130 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 3.30ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഹെറാത്ത് നഗരത്തില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. ഇതിന് പിന്നാലെ 5.5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനവുമുണ്ടായി.
അഫ്ഗാനിസ്ഥാനില്‍ ഈ മാസം ഏഴിന് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും അതിനുശേഷം ശക്തമായ എട്ട് തുടര്‍ചലനങ്ങളുമാണ് ഉണ്ടായത്. ആയിരത്തിലധികം പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. നിരവധി വീടുകള്‍ തകര്‍ന്നു. ഭൂകമ്പത്തില്‍ മരിച്ചവരില്‍ 90 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് യുണിസെഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: