ദോഹ: ഹമാസ് ഇസ്രയേലില്‍ കടന്നാക്രമിച്ച് ഒരു സംഗീത പരിപാടി ആസ്വദിച്ചിരുന്ന സാധാരണക്കാരെയും സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുമ്പോള്‍ 1700 കിലോമീറ്റര്‍ അകലെ ആക്രമണം ടിവിയില്‍ ആസ്വദിച്ച ഹമാസ് നേതാവിന്റെ വീഡിയോ പുറത്ത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഇസ്രയേലില്‍ ഹമാസ് തീവ്രവാദികള്‍ സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുമ്പോള്‍ 1700 കിലോമീറ്റര്‍ അകലെ ഖത്തറിലിരുന്ന് ആക്രമണം ടിവിയില്‍ ആസ്വദിക്കുന്ന ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയെയും കൂട്ടരും:
Hamas chief Ismail Haniyeh, Saleh al-Arouri, and other members of the group's leadership feign surprise at tv clips showing the large-scale assault on southern Israel. pic.twitter.com/b04DW9uniM
— Joe Truzman (@JoeTruzman) October 7, 2023
പാരാഗ്ലൈഡുകളും മോട്ടോര്‍ ബൈക്കുകളും ഉപയോഗിച്ച് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് 1300ഓളം ഇസ്രയേലികളെ കൊന്നൊടുക്കുകയും നൂറുകണക്കിന് പേരെ ബന്ദികളാക്കുകയും ചെയ്ത ആ ആക്രമണത്തിന്റെ പ്രധാന ബുദ്ധികേന്ദ്രമായ ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയേ ആണ് ഈ ആക്രമണം ടിവിയില്‍ ആസ്വദിച്ചത്. ഇസ്രയേലില്‍ ആളുകളെ കൊന്നൊടുക്കുന്നത് ടിവിയില്‍ കണ്ട് ഇസ്മയില്‍ ഹനിയേയും സംഘവും ആഹ്ളാദിക്കുന്നുണ്ട്. അല്പനേരത്തിന് ശേഷം ഇസ്മയില്‍ ഹനിയേയും സംഘവും മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നതും വീഡിയോയില്‍ കാണാം.
അതിനപ്പുറം ഇറാന്റെ വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം ഖത്തറിലെ ദോഹയില്‍ ഇതേ ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയേയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. റോയിട്ടേഴ്സാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ ഈ ആക്രമണത്തില്‍ ഇറാനും പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: