മുംബൈ: ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന് ബോംബ് ഭീഷണി. വസ്തു നികുതി കേസിൽ അനുകൂല വിധിയുണ്ടായില്ലെങ്കിൽ ബോംബ് ആക്രമണം നടത്തുമെന്ന് ഭീഷണി കത്തിൽ പറയുന്നു. രണ്ടംഗ ബെഞ്ചിനാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി നാഗ്പൂർ പോലീസ് അറിയിച്ചു.
ഒക്ടോബർ 11-നാണ് നാഗ്പൂർ ബെഞ്ചിന് ഭീഷണിക്കത്ത് ലഭിച്ചത്. അമരാവതിയിലെ വറൂദ് നഗർ പരിഷത്ത് വസ്തു നികുതി ഉയർത്തിയതിനെതിരെ പ്രഭാകർ കാലെ നൽകിയ ഹർജിയിൽ അനുകൂല വിധി ഉണ്ടായില്ലെങ്കിൽ, ഹർജി പരിഗണിക്കുന്ന രണ്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കത്തിനെ കുറിച്ച് ചോദിച്ചപ്പോൾ പ്രഭാകർ കാലെ ആരോപണം നിഷേധിച്ചതായും നാഗ്പൂർ പൊലീസ് അറിയിച്ചു. കാലെയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കാൻ വേണ്ടി ആരെങ്കിലും ചെയ്തതാകാമെന്ന് കാലെയുടെ അഭിഭാഷകൻ പ്രസ്താവനയിൽ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: