വെല്ലിംഗ്ടണ്‍: ന്യൂസിലാന്റില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്തായി. പകരം വലത് പക്ഷപാര്‍ട്ടിയുടെ ക്രിസ്റ്റഫര്‍ ലുക്സൊന് പുതിയ പ്രധാനമന്ത്രിയായി. ആറ് വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും നിലംപൊത്തിയത്.
ഉയരുന്ന ജീവിതച്ചെലവും കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ പോരായ്മയുമാണ് ലേബര്‍ പാര്‍ട്ടിയില്‍ നിന്നും ജനങ്ങളെ അകറ്റിയത്.പുതിയ വലത് സര്‍ക്കാര്‍ ജീവിതച്ചെലവ് താഴ്ത്തുമെന്നും ക്രമസമാധാനം കൊണ്ടുവരുമെന്നും ആരോഗ്യ, വിദ്യാഭ്യാസരംഗങ്ങള്‍ മെച്ചപ്പെടുത്തുമെന്നും വാഗ്ദാനം ചെയ്തത് വോട്ടര്‍മാര്‍ ഏറ്റെടുക്കുകയായിരുന്നു.
പ്രധാനമന്ത്രിയായിരുന്ന ഇടത്പക്ഷ ലേബര്‍ പാര്‍ട്ടിയുടെ ക്രിസ് ഹിപ് കിന്‍സ് തോല്‍വി സമ്മതിച്ചു. ന്യൂസിലാന്റ് പ്രധാനമന്ത്രിയായിരുന്ന ലേബര്‍ പാര്‍ട്ടി നേതാവ് ജസീന്ത ആര്ഡന് സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഹിപ് കിന്‍സ് പ്രധാനന്ത്രിയായത്. അതിന് ശേഷമാണ് പൊതുതെരഞ്ഞെടുപ്പ് വന്നത്. ന്യൂസിലാന്റില്‍ പ്രതീക്ഷ എത്തിയെന്നും ന്യൂസിലാന്റ് മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തുവെന്നും പുതിയ പ്രധാനമന്ത്രി ലുക്സോണ്‍ പറഞ്ഞു.
ന്യൂസിലാന്റിലെ സര്‍ക്കാര്‍ വ്യോമയാനക്കമ്പനിയുടെ മേധാവിയായിരുന്നു ലുക്സോണ്‍. എങ്ങിനെയാണ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതെന്നും കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും അറിയുന്നതിനാലാണ് താന്‍ രാഷ്ട്രീയത്തില്‍ എത്തിയതെന്ന് ക്രിസ്റ്റഫര്‍ ലുക്സൊണ് പറഞ്ഞു. ഇദ്ദേഹം എട്ട് വര്‍ഷത്തോളം എയര്‍ ന്യൂസിലാന്റിന്റെ മേധാവിയായിരിക്കുമ്പോള്‍ വിമാനക്കമ്പനി റെക്കോഡ് ലാഭമാണ് ഉണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: