ടെല്‍ അവീവ്: പാകിസ്ഥാനില്‍ നടന്ന പ്രതിഷേധത്തെ കളിയാക്കി ഇസ്രായേല്‍. ഇസ്രായേല്‍ പാലസ്തീന്‍ ആക്രമണങ്ങളുടെ ഭാഗമായി നിരവധി രാജ്യങ്ങള്‍ ഇതിനോടകം തന്നെ ഇരു രാജ്യങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്.
ഇതില്‍ ഇസ്രായേലിനെ വിമര്‍ശിക്കുന്ന രാജ്യങ്ങള്‍ വ്യത്യസ്ത കാര്യങ്ങളാലാണ് എതിര്‍ക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു നിലപാടാണ് ഇസ്രായേലിനുമുള്ളത്. എന്നാല്‍ മതപരമായ വിശ്വാസത്തിന്റെ കാരണത്താല്‍ മാത്രം പാലസ്തീനെ പിന്തുണക്കുന്ന കുറച്ചു രാജ്യങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാന്‍.
കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍ നടന്ന ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. മുദ്രവാക്യവിളിച്ചെത്തിയ പ്രതിഷേധക്കാര്‍ ഇസ്രായേല്‍ പതാക കടിച്ചുകീറുകയായിരുന്നു.
It appears there's a famine in Pakistan. We humbly extend a hand to assist in this time of crisis… we will get you more flags!
In other news: India defeats Pakistan in cricket world cup. pic.twitter.com/y8esqBvb0F— ISRAEL MOSSAD (@MOSSADil) October 14, 2023
ഈ നടപടിയെയാണ് ഇസ്രായേലിന്റെ രഹസ്യാന്വേഷണ സംഘടനയായ മൊസാദ് കളിയാക്കിയത്. പ്രവൃത്തി കണ്ടിട്ട് പാകിസ്ഥാനില്‍ പട്ടിണി ഉണ്ടെന്ന് തോന്നുന്നു. നമ്മുടെ ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ ഇസ്രായേല്‍ തയ്യാറണ്. ഇതുകൊണ്ടുതന്നെ കൂടുതല്‍ പതാകകള്‍ അയച്ചുതരുന്നതാണെന്നും മൊസാദ് എക്‌സില്‍ പോസ്റ്റ് ചെയ്തു. ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയതിനെയും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: