ന്യൂഡൽഹി: മുൻ രാഷ്‌ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്റെ 92-ാം ജന്മദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസാധാരണമായ ശാസ്ത്രീയ കഴിവും എളിമയോട് കൂടിയ പെരുമാറ്റവുമാണ് ജനങ്ങൾ അദ്ദേഹത്തെ നെഞ്ചോട് ചേർക്കാൻ കാരണമെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു.
‘എളിമയുള്ള പെരുമാറ്റത്തിനും അസാധാരണമായ ശാസ്ത്ര കഴിവുകൾക്കും ഉടമയായ ജനങ്ങളുടെ പ്രിയപ്പെട്ട മുൻ രാഷ്‌ട്രപതി ഡോ.എപിജെ അബ്ദുൾ കലാമന് ജന്മവാർഷികത്തിൽ ഹൃദയംഗമമായ ശ്രദ്ധാഞ്ജലി. രാഷ്‌ട്ര നിർമ്മാണത്തിന് അദ്ദേഹം നൽകിയ ബൃഹത്തായ സംഭാവനകൾ എന്നും ആദരവോടെ സ്മരിക്കപ്പെടും.’-പ്രധാനമന്ത്ര എക്‌സിൽ കുറിച്ചു.
ബഹിരാകാശ ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഇന്ത്യയുടെ രണ്ട് ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളിൽ അദ്ദേഹം സേവനം അനുഷ്ടിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിലും ഐഎസ്ആർഒയിലും അദ്ദേഹം സേവനം അനുഷ്ടിച്ചു. രാജ്യത്തെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് നിർദ്ദേശം നൽകിയരുന്നത് കലാം ആയിരുന്നു. 2015 ജൂലൈ 27-ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഷില്ലോംഗിൽ സംസാരിക്കുന്നതിനിടെ ഹൃദയാഘതത്തെ തുടർന്ന് കുഴഞ്ഞു വീണായിരുന്നു അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: