ഗാസ: ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അതിര്‍ത്തിയിലെത്തി പട്ടാളക്കാരെ കണ്ടു. ഗാസ മുനമ്പിനു പുറത്തു തമ്പടിച്ചിരിക്കുന്ന സൈനികരുമായി കൂടിക്കാഴ്ച നടത്തി. ‘ചിന്തകളും പ്രാര്‍ത്ഥനകളും മതിയാകുന്നില്ല. നമുക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. ഞങ്ങള്‍ വിജയിക്കും’ എന്ന കുറിപ്പോടെ അതിര്‍ത്തിയിലെ ഇസ്രയേല്‍ സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ നതന്യാഹു എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു.
പിന്നാലെ ഗാസയ്‌ക്കെതിരെ ത്രിതല ആക്രമണം പ്രഖ്യാപിച്ചു.സുരക്ഷയ്‌ക്കായി ഗാസ അതിര്‍ത്തിയില്‍ സംരക്ഷിത മേഖല തീര്‍ക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. സംരക്ഷിത മേഖലയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. സൈനിക നടപടി പൂര്‍ത്തിയാകുന്നതോടെ ഗാസയുടെ വിസ്തൃതി കുറയുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. കരയിലൂടെയും കടലിലൂടെയും വ്യോമ മാര്‍ഗവും ആക്രമണം ശക്തമാകും.
ആയിരക്കണക്കിന് ഇസ്രയേല്‍ സൈന്യം ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണ്.
Thoughts and prayers aren't enough. We have the right to defend ourselves. No ifs or buts.
And we will win 🇮🇱 #Isarael #IsraelFightsBack #IsraelUnderAttack pic.twitter.com/URnqaHJPdQ
— Benjamin Netanyahu ᴾᵃʳᵒᵈʸ (@IsraelAtWar_) October 14, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: