ആലപ്പുഴ: രാജ്യത്തെ ജനങ്ങളെ ജാതീയമായി ഭിന്നിപ്പിച്ച് നാട്ടില്‍ കലാപത്തിന്റെ വിത്ത് വിതക്കുന്ന ജാതി സെന്‍സസല്ല മറിച്ച് ജനതയെ അന്നമൂട്ടുന്ന കര്‍ഷക സമൂഹത്തിന്റെ യഥാര്‍ത്ഥ ചിത്രമാണ് നാടറിയേണ്ടതെന്ന് ഭാരതീയ കിസാന്‍ സംഘം സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം പറഞ്ഞു.
ഭാരതീയ കിസാന്‍ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംമ്പര്‍ 15 ന് തിരുവനന്തപുരത്ത് നടക്കുന്ന അവകാശ പ്രഖ്യാപന റാലിയുടെ ഭാഗമായുള്ള ആലപ്പുഴ ജില്ലാ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുത്തഴിഞ്ഞ് കിടക്കുന്ന കേരളത്തിലെ കാര്‍ഷിക വ്യവസ്ഥിതിക്ക് ശാശ്വത പരിഹാരം നല്കുകയാണ്കേരള കാര്‍ഷിക ബദല്‍ രേഖയിലൂടെ ഭാരതീയ കിസാന്‍ സംഘ് ലക്ഷ്യമിടുന്നത്. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പഠിച്ച് പരിഹാരം തേടാനുള്ള കാര്‍ഷിക സെന്‍സസ് ഇപ്പോള്‍ അനിവാര്യമാണ്. കേരളത്തിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കാര്‍ഷിക മേഖലയിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റിട്ട. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. കൃഷ്ണന് നമ്പൂതിരി ഉത്ഘാടനം ചെയ്തു. ഭാരതീയ കിസാന്‍ സംഘംജില്ലാ പ്രസിഡന്റ്കെ.ജി പ്രസാദ് അദ്ധ്യക്ഷനായി. നൂറ്റിയൊന്ന് അംഗജില്ലാസംഘാടക സമിതിയെ സംസ്ഥാന സംഘടനാ സെക്രട്ടറി പി മുരളീധരന് പ്രഖ്യാപിച്ചു.
ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ജി. വിനു, ജില്ലാ സംഘചാലകന്മാരായ കേണല്‍ എന്‍. എസ് റാം മോഹന്‍, ഡി. ദിലീപ്, വിശ്വഹിന്ദുപരിഷത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍, എം. ജയകൃഷ്ണന്, ഹിലാല്‍, മാന്നാര്‍ സതീശ്, ഗോപന് ചെന്നിത്തല, ജില്ലാ ജനറല്‍ സെക്രട്ടറി വി.ശിവരാജന്, സാജന്, സഹജന്, രാജീവ്, പ്രസന്നന് മാന്നാര്‍ എന്നിവര്‍ സംസാരിച്ചു. കെ. പി.എസ് ശര്‍മ്മ സ്വാഗതവും, കെ.ബിജു തലവടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: