ചങ്ങനാശ്ശേരി: ഗോവയില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ കുറിച്ചി സ്വദേശിനി ശ്രീജിതയും. പെഞ്ചക് സിലാട്ട് എന്ന അയോധന കലയിലാണ് കുറിച്ചി മാളിയാടു കുന്നേല്‍ ഷിജു കുമാറിന്റെയും പ്രഭയുടെയും മകള്‍ ശ്രീജിത (19) തെരഞ്ഞെടുക്കപ്പെട്ടത്. ഒന്‍പതു വര്‍ഷമായി കുറിച്ചി സ്വദേശി സുധീഷ് ഭവനത്തില്‍ സുധീഷ് കുമാറിന്റെ ശിക്ഷണത്തില്‍ കുങ്ഫു ബ്ലാക്ക് ബെല്‍റ്റ് അഭ്യസിച്ചു വരുന്നു. കേരളത്തില്‍ നിന്ന് അഞ്ചു പേരാണ് ദേശീയ ഗെയിംസില്‍ പങ്കെടുക്കുക. കുഴിമറ്റം സ്വദേശിനി ആന്മരിയയും ശ്രീജിതയ്ക്കൊപ്പമുണ്ട്. അസംപ്ഷന്‍ കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് ശ്രീജിത. സഹോദരന് അശ്വിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: