പ്രൊഫ. കെ. ശശികുമാര്‍
ദേവീമാഹാത്മ്യം അഞ്ചാം അധ്യായം 19 മുതല്‍ 27 വരെയുള്ള ഒമ്പതു ശ്ലോകങ്ങള്‍ ദേവീമഹിമ പദാല്‍പ്പദം വിളിച്ചോതുന്നു.
”യാദേവീസര്‍വ്വഭൂതേഷു വിഷ്ണുമായേതിസംസ്ഥാതാ/നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോ നമഃ” തുടര്‍ന്ന് ശക്തിരൂപേണ/ബുദ്ധിരൂപേണ/സൃഷ്ടിരൂപേണ/സ്ഥിതിരൂപേണ/ധൃതിരൂപേണ/സിദ്ധിരൂപേണ/ദയാരൂപേണ/മേധാ രൂപേണ സംസ്ഥിതാ…” ഈ ഒമ്പത് ഗുണനാമങ്ങളില്‍ പരാശക്തിയുടെ മഹാത്മ്യം ഉള്ളടങ്ങിയിരിക്കുന്നു. ഇവയെ നാം നവരാത്രിയില്‍ അടുത്തു കാണുക.
1. വിഷ്ണുമായേതി….. മായാശക്തി മൂന്നുവിധം
(1) ജ്ഞാനശക്തി – സാത്വികം
(2) ആവരണശക്തി – രാജസം
(3) വിക്ഷേപശക്തി – താമസം
2. ശക്തിരൂപേണ… ശക്തിമൂന്നുവിധം
(1) ശ്രീ സരസ്വതി – സാത്വികം
(2) ശ്രീ പാര്‍വ്വതി – രാജസം
(3) ശ്രീ ഭഗവതി – താമസം
3. ബുദ്ധിരൂപേണ… ബുദ്ധി മൂന്നുവിധം
(1) വേദശാസ്ത്രപഠന ബുദ്ധി – സാത്വികം
(2) കര്‍മ്മകൗശലബുദ്ധി – രാജസം
(3) വഞ്ചനാദിബുദ്ധി – താമസം
4. സൃഷ്ടി രൂപേണ… സൃഷ്ടി മൂന്നുവിധം
(1) ദേവാദിസൃഷ്ടി – സാത്വികം
(2) മനുഷ്യസൃഷ്ടി – രാജസം
(3) സ്ഥാവര സൃഷ്ടി – താമസം
5. സ്ഥിതി രൂപേണ… സ്ഥിതി മൂന്നുവിധം
(1) അഹിംസാപരിപാലനം – സാത്വികം
(2) ഹിംസാഹിംസാപാലനം – രാജസം
(3) നിരപരാധികളെ വധിക്കുക – താമസം
6. ധൃതി രൂപേണ… ധൃതി മൂന്നുവിധം
(1) ശ്രുതി/സ്മൃതിയാല്‍ നിവര്‍ത്തിതം – സാത്വികം
(2) ലോകാപവാദഭയം – രാജസം
(3) രാജദണ്ഡഭയം – താമസം
‘ധൃതി’ നിര്‍വ്വചനമിങ്ങനെ..
”ശിസ്‌നോദരജയോധൃതി” ഉപസ്ഥവും ഉദരവും. അതായത് ഇണയും ഇരയും. അഗമ്യഗമനം (ഇണ) പാടില്ല. അഭക്ഷഭക്ഷണം (ഇര) പാടില്ല.
7. സിദ്ധി രൂപേണ… സിദ്ധി മൂന്നുവിധം
(1) മോക്ഷസിദ്ധി – സാത്വികം
(2) ബ്രഹ്മപദസിദ്ധി – രാജസം
(3) പൈശാചരൂപപ്രാപ്തി – താമസം
8. മേധാ രൂപേണ… മേധ മൂന്നുവിധം
(1) ഗുരുദര്‍ശനപടുത – സാത്വികം
(2) ഗ്രന്ഥപാരായണപടുത – രാജസം
(3) ശരീരപോഷണപടുത – താമസം
9. ദയാ രൂപേണ… ദയ മൂന്നുവിധം
(1) സജ്ജനാദരം- സാത്വികം
(2) സമ്പത്തിനോടുള്ള മമത – രാജസം
(3) ദുഷ്ടന്മാരോടുള്ള ദയ – താമസം
ദേവീമാഹാത്മ്യം അഞ്ചാം അധ്യായത്തിലെ 32-ാം ശ്ലോകം നമുക്കിങ്ങനെ വായിക്കാം.
‘യാ സംസ്മൃതാ തത്ക്ഷണമേവഹന്തി
സര്‍വ്വാപദോ ഭക്തി വിനിമ്രമൂര്‍ത്തി ഭിഃ
കരോതു സാ നഃ ഹേതുരീശ്വരീ
ശു ഭാനി ഭദ്രാണ്യഭിഹന്തു ചാപദഃ
അന്വയം :
യാ ഭക്തി വിനമ്രമൂര്‍ത്തിഭിഃ സംസ്
മൃത്യാ തല്‍ക്ഷണ ഏവ സര്‍വ്വാപദഹ
ന്തി. സാനഃ ഭദ്രാണിശുഭാനി
കരോതു ആപദഃ അഭിഹന്തുച.
അര്‍ത്ഥം
സവിനയം ഓര്‍മ്മിച്ചാലുടന്‍തന്നെ സമസ്ത ആപത്തുകളേയും ഒഴിവാക്കും. ഭദ്രവും ശുഭവുമായതെന്തും ചെയ്യും. ത്രിവിധതാപ (ആധിവൈഭികം, ആധിഭൗതികം, ആധ്യാത്മികം) ങ്ങളെയും ഇല്ലാതാക്കും.
ദേവിയെനോക്കി ഒരിക്കല്‍ ദേവന്മാരിങ്ങനെ പ്രാര്‍ത്ഥിച്ചു. ”ലക്ഷ്മിയായതും പാര്‍വ്വതിയായതും ഉമയായതും ഭദ്രയായതും ഭഗവതിയായതും ശക്തിയായതും മുക്തിയായതും എല്ലാം ദേവീ നീ തന്നെയാണ്. അങ്ങനെയുള്ള മഹാദേവീ, പരാപരീ, പരാശക്തീ, പരമേശ്വരീ ഞങ്ങളെ അനുഗ്രഹിച്ചാലും.
അതിനാല്‍ പ്രാര്‍ത്ഥിക്കുക
”അചിന്ത്യ രൂപചരിതേ
സര്‍വ്വശത്രുവിനാശിനി
രൂപം ദേഹിജയം ദേഹി
യശോദേഹി ദ്വിഷോജഹി”
പ്രതികരിക്കാൻ ഇവിടെ എഴുതുക: