കോട്ടയം: സര്‍ക്കാര്‍ സംവിധാനങ്ങള്‍ അഴിമതിമുക്തമാക്കുവാന് ഉദ്യോഗസ്ഥരും സംഘടനകളും തയാറാകണമെന്ന് മുന്‍ പിഎസ്സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന്. കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘിന്റെ 26-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി രഹിത ജനാധിപത്യ സംവിധാനം രാജ്യത്തിനു സമ്മാനിച്ചത് നരേന്ദ്ര മോദിയാണ്. ഇതിലൂടെ അഴിമതി രഹിത ഭരണം സാദ്ധ്യമാണെന്ന് അദ്ദേഹം തെളിയിച്ചു. ഇത് ലോക ചരിത്രത്തിലാദ്യമാണ്.
സംസ്ഥാനത്ത് എല്ലാ മേഖലകളിലും അര്‍ഹരായവരെ മാറ്റി നിര്‍ത്തി പാര്‍ട്ടിയംഗങ്ങളെ തിരുകി കയറ്റുന്ന നടപടികളാണ് ദിനംപ്രതി നടക്കുന്നത്. സ്വജനപക്ഷപാതം വര്‍ധിച്ച കാലത്ത് മോദിയുടെ ഭരണം ഏറെ പ്രശംസനീയമാണ്്. 12 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായും തുടര്‍ന്ന് 9 വര്‍ഷത്തിലധികമായി പ്രധാനമന്ത്രിയായും തുടര്‍ച്ചയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് അഴിമതി രഹിത ഭരണം കാഴ്ചവച്ചതുകൊണ്ടാണ്.
നിയമ സംവിധാനങ്ങളും വ്യവസ്ഥകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കണമെന്നും നീതിരഹിതവും നിയമ രഹിതവുമായ സര്‍ക്കാര്‍ ഉത്തരവുകളെ തള്ളിക്കളയണമെന്നും സംഘടനകള്‍ അടിസ്ഥാന നിയമങ്ങള്‍ അംഗങ്ങളെ ബോധ്യപ്പെടുത്തുവാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
തിരുനക്കര എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന സമ്മേളനത്തില്‍ കെജിഒഎസ് സംസ്ഥാന പ്രസിഡന്റ് ബി. മനു അധ്യക്ഷനായി. ബിഎംഎസ് സംസ്ഥാന സമിതിയംഗം കെ.എന്‍. മോഹനന്, വിവിധ സര്‍വീസ് സംഘടനാ നേതാക്കളായ എസ്.കെ. ജയകുമാര്‍, ടി.എന്‍. രമേശ്, സി. സുരേഷ് കുമാര്‍, അനിലാല്‍, പി.കെ. രമേശ് കുമാര്‍, അജയകുമാര്‍ ടി.ഐ, എം.ആര്. അജിത് കുമാര്‍, ഇ.പി. പ്രദീപ്, അജിത കമല്‍, എന്‍.വി. ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: