തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതുക്കിയ പാഠപുസ്തകങ്ങള്‍ അടുത്ത അധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
ഒന്ന്, മൂന്ന്, നാല്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് പുതുക്കിയത്. കൂടാതെ ടീച്ചര്‍ ടെക്സ്റ്റ്, ഡിജിറ്റല്‍ ടെക്സ്റ്റ്, രക്ഷിതാക്കള്‍ക്കുള്ള ടെക്സ്റ്റ് എന്നിവയും തയാറാക്കും. പാഠ്യപദ്ധതി പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെഭാഗമായി സ്കൂള്‍ വിദ്യാഭ്യാസം, പ്രീ സ്കൂള്‍ വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസവും തുടര്‍വിദ്യാഭ്യാസവും എന്നിങ്ങനെ മൂന്ന് കരട് ചട്ടക്കൂടുകള്‍ പുറത്തിറക്കി. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആര്‍ക്കും ജോലി നഷ്ടം ഉണ്ടാക്കില്ല. റിപ്പോര്‍ട്ടിന്റെ ഒന്നും രണ്ടും ഭാഗം സമര്‍പ്പിച്ചു. ഒന്നാം ഭാഗം നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടും സ്പെഷല്‍ റൂളും സര്‍ക്കാരിന് സമര്‍പ്പിച്ചു. ഏതാനും മാസത്തിനകം നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷ. ഈ റിപ്പോര്‍ട്ട് മൂലം ജോലിനഷ്ടം ഉണ്ടാകുമെന്നതരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: