പട്ന: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് ബീഹാറില്‍ സ്വാധീനം വര്‍ധിക്കുന്നതായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബീഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ടാണ് ഗിരിരാജ് സിങ് പരാതിപ്പെട്ടത്.
കിഷന്‍ഗഞ്ചില്‍ വെള്ളിയാഴ്ച പലസ്തീന് അനുകൂല മാര്‍ച്ചിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കികൊണ്ട് ബിഹാര്‍ സര്‍ക്കാരും കോണ്‍ഗ്രസും തീവ്രവാദികളെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മാത്രമല്ല നവരാത്രികാലത്ത് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപക പരിശീലന പദ്ധതി ഏര്‍പ്പെടുത്തിയതിലും നീരസം രേഖപ്പെടുത്തി. ഹിന്ദുക്കളായ അധ്യാപകരുടെ നവരാത്രി ആഘോഷങ്ങളില്‍ മാറ്റിനിര്‍ത്താനാണ് ശ്രമം. അവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നു. മുസ്ലിങ്ങളുടെ ആഘോഷങ്ങള്‍ക്ക് അവധി നല്കുന്ന ബീഹാര്‍ സര്‍ക്കാര്‍ ഹിന്ദു ഉത്സവങ്ങള്‍ക്ക് അവധി നിഷേധിക്കുന്നു. ഹിന്ദു മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനാണ് നിതീഷ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിതീഷ്കുമാര്‍ തുഗ്ലക് ഭരണമാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: