ശിവഗിരി : ശിവഗിരിയില്‍ 15 ന വരാത്രിദീപം തെളിയിക്കും. രാവിലെ ഒന്പതരക്ക് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി നവരാത്രി സമ്മേളനം ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ സ്വാമി ബോധിതീര്‍ത്ഥ, സ്വാമി വിശാലാനന്ദ, സ്വാമി ഋതംഭരാനന്ദ എന്നിവരും മറ്റുസംന്യാസിമാരും ബ്രഹ്മചാരികളും സംബന്ധിക്കും. പ്രസിദ്ധ സിനിമാതാരവും സംസ്ഥാന-ദേശീയ പുരസ്ക്കാര ജേതാവുമായ ഇന്ദ്രന്‍സ് നവരാത്രി ദീപം തെളിക്കും. മേജര്‍ ഡോ. വിശ്വനാഥന് രചിച്ച നാരായണം കൃതിയുടെ പ്രകാശനവും തുടര്‍ന്ന് 24 വരെ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള ഒട്ടേറേ കലാപ്രതിഭകള്‍ വിവിധങ്ങളായ പരിപാടികള്‍ അവതരിപ്പിക്കും. നിത്യേന രാവിലെ 9 മുതല്‍ രാത്രി 9 വരെ പരിപാടികള്‍ ഉണ്ടായിരിക്കും.
ആലപ്പി രമണന് എന്‍. വസന്തകുമാരിയും കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി കഥാപ്രസംഗം അവതരിപ്പിക്കും. കോട്ടയം തൃക്കോതമംഗലം അദ്വൈതകലാകേന്ദ്രവും വേളൂര്‍ എസ്.എന്‍.ഡി.പി. ശാഖയിലെ പ്രവര്‍ത്തകരും നേതൃത്വത്തില്‍ കൈകൊട്ടികളിയും പവിത്ര സുരേഷ്, ഇന്ദ്രജ രമേശ്, ശ്രീഭദ്ര, മൂകാംബിക ദേവഗായകന് പ്രേംജി കെ ഭാസി ഇത്തിത്താനത്തിന്റെ സംഗീത കച്ചേരിയും ഇന്ന് ഉണ്ടായിരിക്കും.
നാളെ, ഹരികുമാര്‍ ഞെക്കാട്, ആദര്‍ശ്, സബിന്‍, എം. ഇന്ദിര, കാരുണ്യ എന്നിവരുടെ ഭക്തിഗാനങ്ങളും, വര്‍ക്കല ലയതരംഗണി, പൂത്തോട്ട ശ്രീനാരായണ പഠന കേന്ദ്രം വര്‍ക്കല ദാസേട്ടന് മ്യൂസിക് ക്ലബ്ബ് തുടങ്ങിയവരുടെ ഭക്തിഗാനങ്ങളും ഉണ്ടാകും. തുടര്‍ന്നുള്ള ദിനങ്ങളിലും പരിപാടികള്‍ അവതരിപ്പിക്കും.
ശ്രീനാരായണ ദിവ്യ പ്രബോധനം ധ്യാനം
100 പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്തും
ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ ജനഹൃദയങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 9,10,11,12 തീയതികളിലായി ആറ്റിങ്ങല്‍ എസ്.എന്‍.ഡി.പി ശാഖാങ്കണത്തിനു സമീപംവച്ച് നടത്തപ്പെടുന്ന ശ്രീനാരായണദിവ്യപ്രബോധനം ധ്യാനം യജ്ഞത്തിന്റെ മുന്നോടിയായി വിവിധ പ്രദേശങ്ങളിലായി 100 പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തും. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, ശിവഗിരി, ചാത്തന്നൂര്‍, എന്നിവിടങ്ങളില്‍ ഗുരുധര്‍മ്മ പ്രചരണസഭയുടെ സഹകരണത്തോടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങുടെ പങ്കാളിത്തത്തോടുകൂടിയും നടത്തപ്പെടുന്ന ധ്യാനയജ്ഞത്തില്‍ ഗുരുദേവന്റെ 73 വര്‍ഷം നീണ്ടുനിന്ന ജീവിതവും ഗുരുദേവകൃതികളും ആസ്പദമാക്കി ധ്യാനാചാര്യന്‍ സച്ചിദാനന്ദ സ്വാമി ദിവ്യപ്രബോധനം നടത്തും. ദിവസവും രാവിലെ 8 ന് ആംരംഭിച്ച് വൈകിട്ട് 5 ന് പര്യവസാനിക്കുന്ന ഈ ധ്യാനയജ്ഞത്തില്‍ ജാതിമതഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കാം. പരിപാടികളുടെ വിജയത്തിനുവേണ്ടി 101 പേരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. രക്ഷാധികാരികള്‍ എ.വി. അനൂപ് (മെഡിമിക്സ്.), കെ. മുരളീധരന് (മുരളിയ), കെ.എം. ലാജി (വര്‍ക്കല മുനിസിപ്പല്‍ ചെയര്മാന്) എന്നിവരാണ് രക്ഷാധികാരികള്‍.
ശിവഗിരിയില്‍ നവരാത്രി പൂജയും
വിശേഷാല്‍ ശാരദാപൂജയും നിര്‍വ്വഹിക്കാം
ശിവഗിരി : നവരാത്രി ആഘോഷദിനങ്ങളില്‍ ശിവഗിരി ശ്രീശാരദാദേവി സന്നിധിയില്‍ ഭക്തര്‍ക്ക് നവരാത്രി പൂജയ്ക്കുള്ള അവസരം ഉണ്ടായിരിക്കും. ബുക്ക് സ്റ്റാളിനു സമീപമുള്ള വഴിപാട് കൗണ്ടറില്‍ നിന്നും രസീത് കൈപ്പറ്റി ശാരദാമഠത്തില്‍ ഏല്‍പ്പിച്ച് പൂജയില്‍ സംബന്ധിക്കാവുന്നതാണ്. ശാരദാമഠത്തില്‍ നടന്നുവരുന്ന ശാരദാപൂജയിലും വിശേഷാല്‍ ശാരദാപൂജയിലും പങ്കെടുക്കാനാവും. ഇവിടെ നിന്നും പൂജിച്ചപേനയാണ് പ്രസാദമായി ലഭിക്കുക.
നവരാത്രി ശിവഗിരിയില്‍ വിപുലമായ ക്രമീകരണം
ശിവഗിരി : നവരാത്രി ആഘോഷങ്ങളില്‍ സംബന്ധിക്കാനെത്തുന്ന ഭക്തര്‍ക്കായി വിപുലമായ ക്രമീരണങ്ങളാണ് ശിവഗിരിയില്‍ ഒരുക്കിയിട്ടുള്ളത്. പ്രത്യേക വാഹനങ്ങളിലെത്തിച്ചേരുന്നവര്ക്ക് ബുക്ക് സ്റ്റാളിനു സമീപം കൊടിമരഗ്രൗണ്ടിലും ശങ്കരാനന്ദനിലയത്തിന് സമീപവും തീര്‍ത്ഥാടന ആഡിറ്റോറിയത്തിന് പിന്‍ഭാഗത്തും വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാന്‍ സൗകര്യമുണ്ട്. ഗുരുപൂജ വഴിപാടിനും മറ്റുപൂജകള്‍ക്കും വഴിപാടുകൗണ്ടറില്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സംവിധാനങ്ങളുണ്ടാകും. ശാരദാമഠത്തിലും വൈദികമഠത്തിലും ബോധാനന്ദ സ്വാമി സമാധിമണ്ഡപത്തിലും മഹാസമാധിയിലും ആരാധനയില്‍ പങ്കെടുക്കുന്നവര്‍ക്കും തിരക്കൊഴിവാക്കാന്‍ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: