ഐ സി സി ഏകദിന ലോകകപ്പ് തുടങ്ങിയത് മുതൽ തന്നെ പ്രവചനങ്ങളും പലകോണിൽ നിന്നും വന്നുകൊണ്ടിരിക്കുകയാണ് ,എന്നാൽ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടിക്കൊണ്ടു ഇന്ത്യയിലെ അറിയപ്പെടുന്ന ജ്യോതിഷിയായ സുമിത് ബജാജിന്റെ പ്രവചനമാണ് വൈറലായിക്കൊണ്ടിരിക്കുന്നത് .
മുംബൈയിലെ വാംഖഡെയില്‍ അടുത്ത മാസം 15ന് നടക്കാനിരിക്കുന്ന ആദ്യത്തെ സെമി ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടാനുളള സാധ്യത 90 ശതമാനമാണെന്നാണ് ജ്യോതിഷി പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് നോക്കൗട്ടില്‍ ഒരിക്കലും നേരിടാന്‍ ആഗ്രഹിക്കാത്ത എതിരാളികളായിരിക്കും കിവീസ്. കാരണം 2003ലെ ഏകദിന ലോകകപ്പിനു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്താന്‍ ഇന്ത്യക്കായിട്ടില്ല. സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ അവസാനമായി കിവികളെ വീഴ്‌ത്തിത്.
പിന്നീട് ക്യാപ്റ്റന്‍ എംഎസ് ധോണി, വിരാട് കോലി എന്നിവര്‍ക്കു കീഴിലെല്ലാം ന്യൂസിലാന്‍ഡുമായി ഇന്ത്യ കൊമ്പുകോര്‍ത്തെങ്കിലും പരാജയമായിരുന്നു ഫലം. ഏറ്റവും അവസാനമായി 2019ലെ കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലായിരുന്നു ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്ന് ന്യൂസീലാന്‍ഡ് 18 റണ്‍സിനു ഇന്ത്യയെ തകര്‍ത്തുവിടുകയായിരുന്നു. കോലിയായിരുന്നു അന്ന് ക്യാപ്റ്റൻ .ഇപ്പോഴത്തെ ക്യാപ്റ്റൻ രോഹിത് ശർമ്മ അഞ്ച് സെഞ്ച്വറി നേടിയതും ഇതേ ടൂർണമെന്റിലായിരുന്നു .
പ്രവചനമനുസരിച്ചു ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടാനുള്ള സാധ്യത 85 ശതമാനമാണ്. സൗത്താഫ്രിക്കയും ന്യൂസിലാന്‍ഡും തമ്മില്‍ ഫൈനല്‍ കളിക്കാന്‍ 60 ശതമാനം സാധ്യതയും നിലനില്‍ക്കുന്നതായി ജ്യോതിഷി പറയുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനലില്‍ സൗത്താഫ്രിക്കയും ഇംഗ്ലണ്ടും ഏറ്റുമുട്ടാനുള്ള സാധ്യത 80 ശതമാനമാണെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഇത്തവണ സെമി ഫൈനലില്‍ കടക്കാനുള്ള സാധ്യത 35 ശതമാനം മാത്രമാണ്. പാകിസ്താന്‍ സെമി ഫൈനലില്‍ കടക്കാന്‍ 40 ശമാനം സാധ്യത മാത്രമേയുള്ളൂ.
പാകിസ്താന്‍ ഇത്തവണ സെമി ഫൈനലിലേക്കു യോഗ്യത നേടുകയാണെങ്കില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഫൈനല്‍ സംഭവിക്കാനുള്ള സാധ്യത 90 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: