Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹമാസിനെതിരായ യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ ഏറ്റുമുട്ടല്‍ വ്യാപിക്കുമന്ന് ഇസ്രയേലിനെതിരെ ഭീഷണി മുഴക്കി ഇറാന്‍; യുദ്ധം വ്യാപിക്കുമോ?

ഇപ്പോള്‍ തന്നെ ലെബനന്‍, സിറിയ, പലസ്തീന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും ആക്രമണം നേരിടുന്ന ഇസ്രയേലിന് ഇറാനില്‍ നിന്നു കൂടി ഭീഷണി.

Janmabhumi Online by Janmabhumi Online
Oct 14, 2023, 05:50 pm IST
in World
ഇറാന്‍ വിദേശകാര്യമന്ത്രി ഹൊസൈന്‍ അമീറബ്ദുള്ളഹിയാന്‍

ഇറാന്‍ വിദേശകാര്യമന്ത്രി ഹൊസൈന്‍ അമീറബ്ദുള്ളഹിയാന്‍

FacebookTwitterWhatsAppTelegramLinkedinEmail

ടെഹ്റാന്‍: ഇപ്പോള്‍ തന്നെ ലെബനന്‍, സിറിയ, പലസ്തീന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും ആക്രമണം നേരിടുന്ന ഇസ്രയേലിന് ഇറാനില്‍ നിന്നു കൂടി ഭീഷണി. പലസ്തീന്‍, ലെബനോന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നും ആക്രമണം നേരിടുന്നതിനിടയിലാണ് ഇറാന്‍ കൂടി പരസ്യമായി ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതോടെ ഹമാസ് ഇസ്രയേലിനെതിരെ 5000 റോക്കറ്റുകള്‍ തൊടുത്തും കടലിലൂടെയും ആകാശത്തിലൂടെയും ഒരേ സമയം നടത്തിയ യുദ്ധത്തിന് പിന്നില്‍ ഇറാന്റെ കരങ്ങളുണ്ടായിരുന്നോ എന്ന സംശയവും ബലപ്പെടുകയാണ്.

ഇതോടെ യുദ്ധം വ്യാപിക്കുക മാത്രമല്ല, കൂടുതല്‍ രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് ലോകം. മാത്രമല്ല, എണ്ണവില ഇപ്പോള്‍ തന്നെ 90 ഡോളറായി ഉയര്‍ന്നു കഴിഞ്ഞു. അതേ സമയം ഇസ്രയേല്‍ കൂടുതല്‍ ഹമാസ് നേതാക്കളെ വധിച്ച് യുദ്ധം ശക്തമാക്കുകയാണ്.

യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ ഇസ്രയേലിനെതിരായ യുദ്ധം മറ്റ് മേഖലകളിലേക്ക് കൂടി നീങ്ങുമെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി ഹൊസൈന്‍ അമീറബ്ദുള്ളഹിയാന്‍ മുഴക്കിയ ഭീഷണി. ഇപ്പോള്‍ ഇസ്രയേലിനെതിരെ പലസ്തീനിലെ ഗാസയില്‍ നിന്നും ഹമാസിന്റെ ആക്രമണം തുടരുന്നുണ്ട്. അതിന് പുറമെ സിറിയ ഇടയ്‌ക്കിടെ ഇസ്രയേലിനെതിരെ പീരങ്കികള്‍ തൊടുത്തുവിടുന്നുണ്ട്. ലെബനോണിലെ തീവ്രവാദ ഗ്രൂപ്പായ ഹെസ്ബൊള്ളയും ആക്രമണം തൊടുത്തുവിടുന്നുണ്ട്.

പക്ഷെ സിറിയയും ലെബനനും മുഴുവന്‍ ശക്തിയോടെയും ഇസ്രയേലിനെ ഇപ്പോള്‍ എതിരിടുന്നില്ല. ഇസ്രയേല്‍ ഹമാസിനെതിരായ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ലെബനില്‍ നിന്നുള്ള ഹെസ്ബൊള്ളയുടെ ആക്രമണം ശക്തമാക്കുമെന്നാണ് ഇറാന്റെ ഭീഷണിയുടെ ധ്വനിയെന്ന് വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യമന്ത്രി ബെയ്റൂട്ട് സന്ദര്‍ശിച്ചിരുന്നു. ഇവിടെ ഇദ്ദേഹത്തെ ഹമാസ് പ്രതിനിധികളും ലെബനോനിന്റെ ഉദ്യോഗസ്ഥരും പലസ്തീനിലെ ഇസ്ലാമിക് ജിഹാദി ഗ്രൂപ്പുകളും വരവേറ്റിരുന്നു. ഇവിടെ വെച്ചായിരുന്നു ഇസ്രയേലിനെതിരെ ഇദ്ദേഹം താക്കീത് നല്‍കിയത്. അതിന് പിന്നാലെ അദ്ദേഹം ഇറാഖും സന്ദര്‍ശിച്ചു. ഇറാഖ് പ്രധാനമന്ത്രി മൊഹമ്മദ് ഷിയ അല്‍ സുഡാനിയെ കണ്ട് ചര്‍ച്ച ചെയ്ത ശേഷവും അമീറബ്ദുള്ളാഹിയന്‍ ഇതേ രീതിയിലുള്ള ഭീഷണി ആവര്‍ത്തിച്ചു.

അതേ സമയം ഇറാന്‍ ഈ യുദ്ധത്തില്‍ നേരിട്ട് ഇടപെട്ടിരുന്നില്ലെന്ന് ഹമാസ് ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതുവരെ ഇതിന് നേരിട്ടുള്ള തെളിവുകളും ആര്‍ക്കും നല്‍കാന്‍ കഴിഞ്ഞിട്ടുമില്ല. എന്നാല്‍ ഹമാസ് തീവ്രവാദികളെ പരിശീലിപ്പിക്കുന്നതും പണം നല്‍കുന്നതും ആയുധം നല്‍കുന്നതും ഇറാനാണെന്ന് എല്ലാവര്‍ക്കുമറിയാം.

Tags: Iranian Minister of Foreign Affairs Hossein AmirabdollahianiranHamasIsrael-Palestine warIran foreign minister
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മധ്യപൂര്‍വേഷ്യയിലെ സമാധാനം; ട്രംപ് കള്ളം പറയുന്നു: ഇറാന്‍

India

ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലില്‍ ജൂതന്‍മാര്‍ക്കിടയില്‍ കാവല്‍ നായ്‌ക്കളെ വാങ്ങുന്നതില്‍ വന്‍വര്‍ധന

World

പഹൽഗാം ഭീകരാക്രമണത്തിന് മുൻപ് ഹമാസ് കമാൻഡർമാർ രണ്ട് തവണ പാക് അധീന കശ്മീരിലെത്തി ; വിളിപ്പിച്ചത് ലഷ്കർ-ഇ-തൊയ്ബയും ജെയ്ഷ്-ഇ-മുഹമ്മദും ചേർന്ന്

World

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കണം : പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇറാന്‍

World

ഇറാനിൽ രജായി തുറമുഖത്ത് കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ച് 4 മരണം ; 500ലധികം പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ജ്യോതികയ്‌ക്കും സൂര്യയ്‌ക്കും ഇത് ഭക്തിക്കാലം

ബിബിസി മേധാവി ടിം ഡേവി (ഇടത്ത്)

ടിവി ചാനലുകള്‍ വെള്ളാനകള്‍….വരാന്‍ പോകുന്നത് ഓണ്‍ലൈന്‍ ടിവിക്കാലം…ടിവി ചാനല്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് ബിബിസി

യൂണിയന്‍ ബാങ്കിന്റെ ഓഹരിവില കൂപ്പുകുത്തിച്ച രണ്ടു ലക്ഷം പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്യാനുള്ള വിവാദം; പ്രശ്നപരിഹാരത്തോടെ ഓഹരി കുതിച്ചു

ആകാശ് ഭാസ്കരന്‍ (ഇടത്ത്)

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

മാര്‍പ്പാപ്പയുടെ പ്രബോധനം പ്രത്യാശാജനകം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

മഞ്ഞപ്പിത്തം ബാധിച്ച സഹോദരങ്ങളില്‍ രണ്ടാമത്തെ ആളും മരിച്ചു

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ പിടിയിലായ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ സഹോദരനായ നവാസ് ഷെരീഫിന്‍റെ മകള്‍ മറിയം ഷെറീഫുമായി പാകിസ്ഥാനിലെത്തി സംസാരിക്കുന്നു.

പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഹരിയാനയിലെ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനില്‍ പോയി മറിയം നവാസിനെ കണ്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies