Categories: World

യുദ്ധം നിര്‍ത്താന്‍ നരേന്ദ്രമോദിയുടെ മധ്യസ്ഥത വേണമെന്ന് പലസ്തീന്‍

India is a friend to both Israel and Palestine and must step in to resolve the current crisis in Gaza

Published by

ന്യൂദല്‍ഹി: ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥത യുദ്ധം അവസാനിപ്പിക്കുന്നതിന് അംഗീകരിക്കാമെന്ന് പലസ്തീന്‍’

യുദ്ധ കുറ്റകൃത്യത്തില്‍ നിന്ന് ഇസ്രയേലിനെ നരേന്ദ്രമോദി പിന്തിരിപ്പിക്കണം. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായും ഗള്‍ഫ് രാജ്യങ്ങളുമായും മോദി സംസാരിക്കണം’ പലസ്തീന്‍ അംബാസഡര്‍ അദ്‌നന്‍ അബു അല്‍ഹൈജ പറഞ്ഞു.

‘പലസ്തീനെ പിന്തുണയ്‌ക്കുന്നതില്‍ ലോകത്തെ നയിച്ചത് ഭാരതമാണ്. മഹാത്മാ ഗാന്ധിയുടെ നയം തുടരുകയാണ് വേണ്ടത്. പരമാധികാര പലസ്തീന്‍ വേണം എന്ന നയം ഭാരതം ആവര്‍ത്തിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇസ്രയേലില്‍ അതിര്‍ത്തി കടന്ന് ആക്രമിച്ച ഹമാസിന്റേത് ഭീകരവാദമെന്ന നിലപാടിനോട് യോജിക്കാനാവില്ല. പലസ്തീനില്‍ അധിനിവേശം നടത്തുന്ന ഇസ്രേയലാണ് ഭീകരവാദികള്‍’. അദ്‌നന്‍ അബു അല്‍ഹൈജ പറഞ്ഞു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by