ത്രെഡ്‌സിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. എഡിറ്റ് ബട്ടണാണ് ത്രെഡ്‌സിൽ പുതിയതായി എത്തിയിരിക്കുന്നത്. ഫീച്ചർ ഇതിനോടകം തന്നെ ആപ്പിൽ എത്തിക്കഴിഞ്ഞു. പോസ്‌റ്് പങ്കുവെച്ച് അഞ്ച് മിനിറ്റ് വരെ ഇത് എത്ര തവണ വേണമെങ്കിലും എഡിറ്റ് ചെയ്യാൻ സാധിക്കും. എക്‌സിൽ കഴിഞ്ഞ വർഷമാണ് ഈ ഫീച്ചർ അവതരിപ്പിക്കുന്നത്.
എക്‌സിൽ ഒരു പോസ്റ്റ് എഡിറ്റ് ചെയ്താൽ ഇതിന്റെ ഹിസ്റ്ററി കാണുന്നതിനുള്ള സംവിധാനമുണ്ട്. എന്നാൽ ത്രെഡ്‌സിൽ ഇതില്ല. ഇതിനാൽ പുതിയ ഫീച്ചർ ത്രെഡ്‌സിൽ ദുരുപയോഗത്തിന് കാരണമായേക്കാം എന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.
പോസ്റ്റിന് മുകളിൽ വലത് ഭാഗത്തായി ത്രീ ഡോട്ട് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ എഡിറ്റ് ഓപ്ഷൻ കാണാൻ സാധിക്കും. ഇതിൽ ക്ലിക്ക് ചെയ്ത് അഞ്ച് മിനിറ്റിനുള്ളിൽ എത്ര തവണ വേണമെങ്കിലും എഡിറ്റ് ചെയ്യാൻ സാധിക്കും. കൂടാതെ വോയിസ് ത്രെഡ്‌സ് എന്ന പേരിൽ മറ്റൊരു ഫീച്ചർ കൂടി മെറ്റ ആപ്പിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ വോയിസ് പോസ്റ്റ് ചെയ്യാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: