ജിയോ കുടുംബത്തില്‍ നിന്ന് പുത്തനൊരു ഫോണ്‍ കൂടി വിപണിയിലേക്ക്. ജിയോഭാരത് ബി1 (JioBharat B1) എന്ന ഫീച്ചര്‍ ഫോണാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ വിലയില്‍ 4ജി കണക്റ്റിവിറ്റിയും മറ്റ് സവിശേഷതകളുമുള്ള ഫോണാണ് ഇത്. 1,299 രൂപ മാത്രമാണ് ഇതിന്റെ വില.
2.4 ഇഞ്ച് ഡിസ്പ്ലേ, ആല്‍ഫാന്യൂമറിക് കീപാഡ്, മള്‍ട്ടിലിംഗ്വല്‍ സപ്പോര്‍ട്ട്, 2000 mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകള്‍ ഫോണിലുണ്ട്. കറുപ്പ് നിറത്തില്‍ മാത്രമാണ് ഫോണ്‍ ലഭ്യമാകുന്നത്. തിളങ്ങുന്നതും മാറ്റ് ഫിനിഷുള്ളതുമായ ഡിസൈനിലാണ് വരുന്നത്. പിന് പാനലില്‍ ജിയോ ലോഗോയും ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളുമുണ്ട്. 23 ഭാഷകളില്‍ ഉപയോഗിക്കാമെന്നാണ് വിവരം. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് അറിയാത്തവര്‍ക്കും ഇത് മികച്ച ഫോണായിരിക്കും. ആമസോണില്‍ ജിയോഭാരത് ബി1 ഫീച്ചര്‍ ഫോണ്‍ ഇതിനകം തന്നെ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്.
ജിയോഭാരത് സീരീസിന് കീഴില്‍ ഇതിനകം രണ്ട് ഫോണുകള്‍ പുറത്തിറക്കിയിട്ടുണ്ട്. കാര്‍ബണ്‍ എന്ന മൊബൈല്‍ കമ്പനിയുമായി ചേര്‍ന്നാണ് ജിയോ ഈ ഫോണുകള്‍ അവതരിപ്പിച്ചത്. ജിയോഭാരത് വി2, ജിയോഭാരത് കെ1 എന്നീ ഫോണുകളാണ് ജൂലൈയില്‍ പുറത്തിറക്കിയത്. ഈ സീരീസിലെ മൂന്നാമത്തെ ഫോണാണ് ജിയോഭാരത് ബി1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: