ടെൽ അവീവ്: ഇസ്രയേലും ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ളയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ റോയിട്ടേഴ്സ് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മിസൈൽ ആക്രമണത്തിലാണ് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ ഭാഗത്ത് നിന്നുമുണ്ടായ ആക്രമണത്തിലാണ് വീഡിയോ ജേണലിസ്റ്റ് ഇസ്സാം അബ്ദുള്ള കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറ് മാദ്ധ്യമപ്രവർത്തകർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
അൽ-ജസീറ, എഎഫ്പി, റോയിട്ടേഴ്സ് എന്നീ സ്ഥാപനങ്ങളിൽ നിന്നുമുള്ള മാദ്ധ്യമപ്രവർത്തകരുടെ സംഘം ഇസ്രയേൽ അതിർത്തിയോട് ചേർന്ന് റിപ്പോർട്ടിംഗ് നടത്തുന്നതിനിടെയാണ് സംഭവം. ആക്രമണത്തിൽ ഇസ്രയേലിനെ കുറ്റപ്പെടുത്തിക്കൊണ്ട് ലെബനൻ പ്രധാനമന്ത്രിയും ഹിസ്ബുള്ള നേതാവും രംഗത്തെത്തിയിട്ടുണ്ട്. വീഡിയോ ഗ്രാഫറുടെ മരണം റോയിട്ടേഴ്സും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് രണ്ട് മാദ്ധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: