ന്യുയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നിന്നുള്ള ഹൃദ്രോഗവിദഗ്‌ദ്ധ ഡോ. നിഷ പിള്ള കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്ച്എന്‍എ) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും. കെഎച്ച്എന്‍എ യുടെ ആദ്യകാലം മുതലുള്ള സജീവപ്രവര്‍ത്തകയായ ഡോ. നിഷ സംഘാടക, എഴുത്തുകാരി, വാഗ്മി, എന്നീ നിലകളില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിിചിതയാണ്. 2007 ലെ കെഎച്ച്എന്‍എ ന്യൂയോര്‍ക്ക് കണ്‍വെന്‍ഷനില്‍ പ്രോഗ്രാം കോഓര്‍ഡിനേറ്ററായിരുന്നു.നാലു വര്‍ഷം വിമന്‍സ് ഫോറം ചെയറായിരുന്നു. 201921 ല്‍ ഇന്റര്‍നാഷണല്‍ കോഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. നിലവില്‍ പ്രൊഫഷണല്‍ ഫോറത്തിന്റെ അധ്യക്ഷ.
യുട്യൂബ് വീഡിയോകള്‍, ലേഖനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവയിലൂടെ ഹൈന്ദവ ധര്‍മ്മ പ്രചാരണം നടത്തുന്ന ഡോ നിഷ പിള്ള ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനം, ഭാരതീയ സംസ്‌കൃതി, മുംബൈ ഹിന്ദു സമാജം, ടൊറന്റോ ഇന്‍ഡിക്സ്റ്റഡീസ്, വാന്‍കൂവര്‍ ഹിന്ദു യൂണിറ്റി ഡേ, എന്നിവയില്‍ മതപ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.
വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ കാര്‍ഡിയോളജി അസിസ്റ്റന്റ് പ്രൊഫസറായ ഡോ നിഷയ്‌ക്ക് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റ അഭിമാനകരമായ ‘വിമന്‍ ഇന്‍ കാര്‍ഡിയോളജി’ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഹെല്‍ത്ത് ഗ്രേഡ് യു.എസ് . എ യുടെ പേഷ്യന്റ്‌സ് ചോയിസ് അവാര്‍ഡ്, കംപാഷനേറ്റ് ഫിസിഷ്യന്‍ റെക്കഗ്‌നിഷന്‍, മെഡിസിനില്‍ െ്രെടസ്‌റ്റേറ്റ് എക്‌സലന്‍സ് അവാര്‍ഡ് തുടങ്ങിയ പുരസക്കാരങ്ങള്‍ക്കും അര്‍ഹയായി.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി ‘മൈ പ്രിന്‍സസ് ഫൗണ്ടേഷന്‍’ എന്ന ചാരിറ്റി ഓര്‍ഗനൈസേഷനും നടത്തുന്നുണ്ട്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന മൈത്രി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്ന ഫിസിഷ്യന്‍മാരുടെ ആഗോള ശൃംഖലയുടെ സ്ഥാപക ഡയറക്ടറാണ്. വേള്‍ഡ് മലയാളി കൗണ്‌സിലിന്റെ അമേരിക്കന്‍ റീജിയന്‍ വിമന്‍സ് ചെയറായിരുന്നു. ബിസിനസ്സ് വനിത കൂടിയായ ഡോ. നിഷയുടെ നേതൃത്വത്തില്‍ ചാലക്കുടിയിലെ മേലൂരില്‍ ‘തറവാട് ഹോംസ്’ എന്ന പേരില്‍ അത്യാധുനിക സൗകര്യത്തോടെ റിട്ടയര്‍മെന്റ് ഹോം നടക്കുന്നുണ്ട്.
കെഎച്ച്എന്‍എ അതിന്റെ രജത ജൂബിലിയിലേക്ക് കാലെടുത്തുവയ്‌ക്കുമ്പോള്‍ സാരഥ്യം ഏറ്റെടുക്കാന്‍ അവസരം ലഭിക്കുന്നത് ഇരട്ടിസന്തോഷമായിരിക്കുമെന്ന് ഡോ. നിഷ പിള്ള അഭിപ്രായപ്പെട്ടു.
‘കാല്‍നൂറ്റാണ്ടായി സംഘടനയ്‌ക്കുവേണ്ടി പവര്‍ത്തിച്ച മഹാരഥന്മാരെയും ആകൃഷ്ടരായി നില്‍ക്കുന്ന യുവാക്കളെയും ഏകോപിപ്പിച്ച്
സേവനം ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നത്..ആഗോളതലത്തില്‍ സനാതന സംസ്‌കാരത്തിന് പ്രചാരമുള്ള കാലത്താണ് നാം ജീവിക്കുന്നത്. യോഗ, വെജിറ്റേറിയനിസം, സംസ്‌കൃതം എന്നിവയെല്ലാം ലോകം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്. വസുധൈവ കുടുംബകം എന്ന ആശയത്തെ മുന്‍നിര്‍ത്തി ഭാരതം വിശ്വഗുരു എന്നൊരു പദവിയിലേക്ക് എത്തുമ്പോള്‍ നല്ല ജീവിതശൈലികള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ സാധിക്കണം.കേരള ഹിന്ദു എന്ന ലേബലില്‍ ഒതുങ്ങിപ്പോകാതെ സമാന്തര ചിന്തകളുള്ള എല്ലാവരുമായും സഹകരിച്ച് പല പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. നേതൃത്വത്തിലേക്ക് എത്തിയാല്‍ അവയ്‌ക്കുവേണ്ടി നല്ലരീതിയില്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉദ്ദേശിക്കുന്നുണ്ട്, കാല്‍നൂറ്റാണ്ടായി സംഘടനയ്‌ക്കുവേണ്ടി പവര്‍ത്തിച്ച മഹാരഥന്മാരെയും ആകൃഷ്ടരായി നില്‍ക്കുന്ന യുവാക്കളെയും ഏകോപിപ്പിച്ച് മുന്നോട്ടു പോകും: ഡോ.നിഷ പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: