തിരുവനന്തപുരം: കേരളത്തിലെ തോട്ടങ്ങളുടെ വൈവിധ്യവല്‍ക്കരണത്തെയും നവീകരണത്തെയും കുറിച്ച് പഠനം നടത്തുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റുമായി (ഐ.ഐ.എം കോഴിക്കോട്) സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ധാരണാപത്രം ഒപ്പുവച്ചു. നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി.രാജീവിന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ പ്ലാന്‍റേഷന്‍സ് സ്പെഷ്യല്‍ ഓഫീസര്‍ എസ്. ഹരികിഷോറും കോഴിക്കോട് ഐ.ഐ.എമ്മിലെ മെന്‍റര്‍ പ്രൊഫ. ആനന്ദകുട്ടനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
ഒരു വ്യവസായമെന്ന രൂപത്തില്‍ തോട്ടം മേഖലയില്‍ ഉപയോഗിക്കാവുന്ന ഭൂപരിധി ഉയര്‍ത്തുന്നതിനുള്ള നിയമപരമായ സാധ്യതകള്‍ ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ വാണിജ്യപ്രാധാന്യമുള്ള ഫലവൃക്ഷങ്ങള്‍ ഇടവിളയായി കൃഷി ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഭരണാനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ കേരളത്തിലെ തോട്ടങ്ങളുടെ വൈവിധ്യവല്‍ക്കരണത്തെയും നവീകരണത്തെയും കുറിച്ച് പഠനം നടത്തുന്നതിനായി തുക വകയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെണ്ടര്‍ ക്ഷണിക്കുകയും സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക-വിദഗ്ധ സമിതി മൂല്യനിര്‍ണയം നടത്തി കോഴിക്കോട് ഐഐഎമ്മിനെ പഠനം നടത്തുന്നതിനായി തെരഞ്ഞെടുക്കുകയും ചെയ്തത്. ആഗോളതലത്തില്‍ കേരള പ്ലാന്‍റേഷന്‍സ് എന്ന ബ്രാന്‍ഡ് ഉയര്‍ത്തിക്കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പഠനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: