ചെന്നൈ : ഏകദിന ലോകകപ്പില്‍ ന്യൂസിലാന്റ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ വിജയം. ടോസ് നേടി ന്യൂസിലന്റ് ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തു. ലോകകപ്പില്‍ ന്യൂസിലാന്റിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഈ വിജയത്തോടെ കിവീസ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ബംഗ്ലാദേശ് തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് തോല്‍ക്കുന്നത്.
ന്യൂസിലന്റിന് വേണ്ടി ഡാരിസ് മിച്ചലും കെയിന്‍ വില്യംസണും നന്നായി ബാറ്റുവീശി. 67 പന്തില്‍ നാല് സിക്സും ആറ് ബൗണ്ടറികളുമുള്‍പ്പെടെ 89 റണ്‍സോടെ പുറത്താകാതെ നിന്ന മിച്ചലാണ് ന്യൂസിലന്റിന്റെ ടോപ് സ്കോറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: