ന്യൂദല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇര്കോണിനും റൈറ്റ്സിനും നവരത്ന പദവി നല്കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ 15ാമത്തെയും 16ാമത്തെയും നവരത്ന കമ്പനിയാണ് ഇര്‍കോണും റൈറ്റ്സും. അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍. എഞ്ചിനീയറിംഗ്, ഗതാഗതം എന്നീ മേഖലകളില്‍ സാങ്കേതികോപദേശം നല്കുന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയാണ് റൈറ്റ്സ്.
നവരത്ന പദവി ലഭിച്ചതോടെ ഇര്കോണിന്റെയും റൈറ്റ്സിന്റെയും ഓഹരി വില ഒമ്പത് ശതമാനത്തിന് മുകളിലും റൈറ്റ്സിന്റെത് 5 ശതമാനവും മുകളിലേക്ക് കുതിച്ചു. ഇര്‍കോണിന്റെ ഓഹരി വില 135 രൂപയില്‍ നിന്നും 12 രൂപ വര്‍ധിച്ച് 148 രൂപയില്‍ എത്തി. 474 രൂപയുണ്ടായിരുന്ന റൈറ്റ്സിന്റെ ഓഹരി വില 26 രൂപ വര്‍ധിച്ച് 500 രൂപയില്‍ എത്തി.
മൂന്ന് വര്‍ഷം തുടര്‍ച്ചയായി 5000 കോടി അറ്റാദായം നേടിയ കമ്പനികള്‍ക്കാണ് നവരത്ന പദവി നല്‍കുക. നവരത്ന പദവിയുള്ള കമ്പനികളുടെ ബോര്‍ഡിന് സ്വയംഭരണാധികാരം കൂടുതലാണ്. കേന്ദ്രസര്‍ക്കാരുമായി ആലോചിക്കാതെ തന്നെ മൂലധനച്ചെലവുകള്‍ നടത്താന്‍ നവരത്ന കമ്പനികള്‍ക്ക് അധികാരമുണ്ട്. സാമ്പത്തിക പരിധിയില്ലാതെ തന്നെ പുതിയ സാധനങ്ങള്‍ വാങ്ങാനും പഴയതെന്തെങ്കിലും മാറ്റാനും കഴിയും. അതുപോലെ സംയുക്ത സംരംഭങ്ങളിലോ തന്ത്രപരമായ പങ്കാളിത്തത്തിലോ ഏര്‍പ്പെടാനുള്ള അധികാരവുമുണ്ട്.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള മറ്റ് 14 നവരത്ന കമ്പനികള്‍
1. കണ്ടെയ്നര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ
2. എഞ്ചിനീയേഴ്സ് ഇന്ത്യ
3. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്
4. മഹാനഗര്‍ ടെലിഫോണ്‍ നിഗം ലി
5. നാഷണല്‍ അലൂമിനിയം കമ്പനി
6. നാഷണല്‍ ബില്‍ഡിംഗ്സ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന്
7.എന്‍എല്‍സി ഇന്ത്യ ലിമിറ്റഡ്
8. എന്‍എംഡിസി ലിമിറ്റഡ്
9. രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ്
10. ഷിപ്പിംഗ് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ്
11. റെയില്‍ വികാസ് നിഗം ലിമിറ്റഡ്
12. ഒഎന്‍ജിസി വിദേശ് ലിമിറ്റഡ്
13. രാഷ്ട്രീയ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡ്
14. ഭാരത് ഇലക്ട്രോണിക്സ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: