അപേക്ഷാഫോറം, വിശദവിവരങ്ങള്‍ www.cabsec.gov.in-ല്‍
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 6
കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ ഡെപ്യൂട്ടി ഫീല്‍ഡ് ഓഫീസര്‍ (ടെക്നിക്കല്‍) തസ്തികയില്‍ 125 ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും www.cabsec.gov.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍പ്പെടുന്ന ഈ തസ്തികയില്‍ ന്യൂദല്‍ഹിയില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം ഏകദേശം 90,000 രൂപ ശമ്പളം ലഭിക്കും.
ബിഇ/ബിടെക്/എംഎസ്സികാര്ക്കാണ് അവസരം. വിഷയാടിസ്ഥാനത്തില്‍ ലഭ്യമായ ഒഴിവുകള്‍- ബിഇ/ബിടെക്-കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) 60, ഇലക്ട്രോണിക്്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ 48, സിവില്‍ 2, ഇലക്ട്രിക്കല്‍ 2; എംഎസ്സി- മാത്തമാറ്റിക്സ് 2, സ്റ്റാറ്റിസ്റ്റിക്സ് 2, ഫിസിക്സ് 5, കെമിസ്ട്രി 3, മൈക്രോബയോളജി (ലൈഫ് സയന്‍സ്) 1. ബന്ധപ്പെട്ട വിഷയത്തില്‍ പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോര്‍ ഉണ്ടാകണം. പ്രായപരിധി 30 വയസ്. എസ്സി/എസ്ടി/ഒബിസി/കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍/വിമുക്തഭടന്മാര് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം വയസ്സിളവുണ്ട്.
നിര്‍ദ്ദിഷ്ട ഫോറത്തില്‍ നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ/സര്‍ട്ടിഫിക്കറ്റുകളുടെ (ഗേറ്റ് സ്കോര്‍ കാര്‍ഡ് ഉള്‍പ്പെടെ) സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പുകള്‍ സഹിതം ഓര്‍ഡിനറി തപാലില്‍ Post Bag No-001, Lodhi Road, Head Post Office, New Delhi110003 എന്ന വിലാസത്തില്‍ നവംബര്‍ 6നകം ലഭിക്കണം. കവറിന് പുറത്ത് ‘Application for the post of Deputy Field Officer (Technical) in Cabinet Secretariat, Govt of India’- എന്ന് എഴുതിയിരിക്കണം.
ഗേറ്റ് സ്കോര്‍ അടിസ്ഥാനത്തില്‍ വ്യക്തിഗത അഭിമുഖവും വൈദ്യപരിശോധനയും നടത്തിയാണ് സെലക്ഷന്. നിയമനം ലഭിക്കുന്നവര്‍ ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ ബാധ്യസ്ഥമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: