മുംബയ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 13.5 കോടിയിലധികം ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ മുംബയിലെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ‘ഗരീബ് കല്യാണ്്’ എന്ന ലക്ഷ്യത്തില്‍ പ്രതിജ്ഞാബദ്ധമാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്ത് നാല് കോടി ആളുകള്‍ക്ക് വീടുകള്‍ ലഭിച്ചിട്ടുണ്ടെന്നും 12 കോടി കുടുംബങ്ങള്‍ക്ക് ശൗചാലയം നിര്‍മിച്ചു നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 13 കോടി കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ളം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
80 കോടി ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി റേഷന്‍ നല്‍കിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം പാവപ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരിട്ടുളള ആനുകൂല്യ വിതരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ അഴിമതി തടഞ്ഞുവെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ഏഷ്യന്‍ ഗെയിംസിലെ കായികതാരങ്ങളുടെ പ്രകടനത്തെക്കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രി രാജ്യത്തെ കായികരംഗത്തെ ബജറ്റ് ഒമ്പത് വര്‍ഷത്തിനിടെ മൂന്നിരട്ടിയായി വര്‍ധിപ്പിച്ചതായി പറഞ്ഞു. സര്‍ക്കാരിന്റെ പരിശ്രമം കൊണ്ടാണ് ഇന്ത്യന്‍ താരങ്ങള്‍ രാജ്യാന്തര മത്സരങ്ങളില്‍ മിന്നും പ്രകടനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: