ജനിതക മാറ്റം വരുത്തിയ പന്നിയില്‍ നിന്ന് വൃക്ക സ്വീകരിച്ച കുരങ്ങ് അതിജീവിച്ചത് രണ്ട് വര്‍ഷം. വ്യത്യസ്ത ജനുസുകളില്‍ നിന്ന് അവയവം മാറ്റിവെച്ച് ഏറ്റവും അധിക കാലം അതിജീവിച്ച സംഭവമാണ് ഇതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. കുരങ്ങില്‍ നടത്തിയ പഠനം വിജയകരമായതിനാല്‍ തന്നെ മനുഷ്യനിലും ഇത് വിജയിക്കാനുള്ള സാധ്യതയേറെയാണ്. ഇതുവഴി മനുഷ്യന്റെ ജീവന് രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ മൃഗങ്ങള്‍ക്കാകും.
യുഎസ് ബയോടെക് കമ്പനിയായ ഇജെനിസിസും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളും സംയുക്തമായാണ് പരീക്ഷണം നടത്തിയത്. അസാധാരണമായ നാഴികക്കല്ലാണ് പിന്നിട്ടതെന്നും പരീക്ഷണം ഏറെ പ്രതീക്ഷ നല്‍കുന്നുവെന്ന് ഇജെനെസിസ് ചീഫ് എക്സിക്യൂട്ടീവ് ഡോ. മൈക്കല്‍ കര്‍ട്ടിസ് പറഞ്ഞു.
ജനികത മാറ്റം വരുത്തിയാണ് പന്നികളുടെ വൃക്കകള്‍ കുരങ്ങില്‍ വച്ചുപിടിപ്പിച്ചത. ജീനുകളില്‍ മാറ്റം വരുത്താന്‍ ഇൃശുെൃ എന്ന ജീന്‍ എഡിറ്റിംഗ് ഉപകരണമാണ് ഗവേഷകര്‍ ഉപയോഗിച്ചത്. സ്വന്തം വൃക്കകള്‍ നീക്കം ചെയ്ത 21 കുരങ്ങുകളിലേക്ക് ശാസ്ത്രജ്ഞര്‍ ജീന്‍ എഡിറ്റ് ചെയ്ത പന്നി വൃക്കകള്‍ മാറ്റിവച്ചു. ചില കുരങ്ങുകള്‍ ആറുമാസത്തോളം അതിജീവിച്ചപ്പോള്‍ 15 കുരങ്ങുകള്‍ രണ്ട് വര്‍ഷത്തിലധികം അതിജീവിച്ചതായി ഗവേഷകര്‍ അവകാശപ്പെട്ടു. ജനിതകപരമായി മാറ്റം വരുത്തിയ അവയവം സുരക്ഷിതമാണെന്നും ഗവേഷകര്‍ പറയുന്നു. ഇതിന് മുന്‍പ് രണ്ട് തവണ പന്നിയുടെ വൃക്കകള്‍ മനുഷ്യനില്‍ വെച്ചുപിടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: