കോട്ടയം: ഇസ്രായേലില്‍, വിശുദ്ധ ദിനം ആചരിക്കുന്ന വേളയില്‍ യാതൊരു പ്രകോപനവും കൂടാതെ ജനങ്ങള്‍ക്കു നേരെ ഹമാസ് നടത്തിയ ആക്രമണം ഭീകരസംഘടനകളുടെ മൃഗീയവും പൈശാചികവുമായ മുഖമാണ് വെളിവാക്കിയിയിരിക്കുന്നതെന്ന് സണ്‍ ഇന്ത്യ ഉപാധ്യക്ഷന്‍ അഡ്വ. തോമസ് മാത്യു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പാലസ്തീന് ലിബറേഷന്‍ ഓര്‍ഗനൈസേഷനിലൂടെ യാസ്സര്‍ അറാഫത് ഉയര്‍ത്തിയ പാലസ്തീന് ജനതയുടെ പ്രശ്നങ്ങള്‍ക്ക് ഭാരതം ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. എന്നാല്‍ അവരെ പിന്തള്ളി ഹമാസ് പോലെയുള്ള ഭീകര സംഘടനകള്‍ നേതൃത്വമേറ്റെടുത്തതോടെ പ്രശ്നം സങ്കീര്‍ണമാവുകയും സമാധാനപരമായി പരിഹരിക്കാനുള്ള സാധ്യത മങ്ങുകയും ചെയ്തു.
പാലസ്തീന് പ്രശ്നത്തി നപ്പുറം ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യം വച്ചുള്ള ഭീകര സംഘടനകളുടെ കൂട്ടായ്മയാണ് ഈ ആക്രമത്തിന് പിന്നിലുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ ഇസ്രായേലിന് സര്‍വപിന്തുണയും പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സണ്‍ ഇന്ത്യ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: