ജയ്പൂര്‍: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും കഴിഞ്ഞ അഞ്ചുവര്‍ഷം പരസ്പരം പോരാടുകയായിരുന്നുവെന്നും ഭരണത്തെക്കുറിച്ച് മറന്നുവെന്നും മുന്‍കേന്ദ്രമന്ത്രിയും എംപിയും ജോത്വാര നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്. ബിജെപിയുടെ മുഖമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തിതാല്പര്യങ്ങള്ക്കല്ല രാജ്യതാല്പര്യങ്ങള്ക്കാണ് ബിജെപി പ്രാധാന്യം നല്‍കുന്നത്. ഓരോ ബിജെപി പ്രവര്‍ത്തകനും രാജ്യത്തോട് പ്രതിജ്ഞാ ബദ്ധരാണ്. പലര്‍ക്കും വ്യക്തിപരമായ ആഗ്രഹങ്ങളുണ്ടാകും അവരാണ് സീറ്റുകള്‍ ലഭിക്കാതാകുമ്പോള്‍ അസ്വസ്ഥരാകുന്നത്.
അത് ഒരു സാധാരണ കാര്യമാണ്. യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതോടെ അവരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനെത്തും. അവരെയും വളര്‍ത്തിയതും വലുതാക്കിയതും ബിജെപിയാണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാകും.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഞങ്ങളുടെ മുഖം. ജനങ്ങള്‍ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയാണ് ബിജെപി ഉയര്‍ത്തികാണിക്കുന്നത്. ബിജെപി റിപ്പോര്‍ട്ട് കാര്‍ഡ് ജനങ്ങള്‍ക്ക് മുന്നില്‍ വെക്കും, വിതരണം ചെയ്യും. ഇത് കുടുംബ രാഷ്ട്രീയമോ പ്രീണനമോ അല്ല. പതിനെട്ടു തവണ രാജസ്ഥാനില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായി.
മദ്യം മുതല്‍ ഗോസംരക്ഷണ പദ്ധതികളില്‍ വരെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കൂടെയുള്ളവരും അഴിമതി നടത്തി. രാജ്യത്ത് ഏറ്റവുമധികം സ്ത്രീപീഡനങ്ങള്‍ നടക്കുന്ന സംസ്ഥാനമായി രാജസ്ഥാന് മാറി.
മുഖ്യമന്ത്രി കസേര അതേപടി നിലനിര്‍ത്തുക, കഴിയുന്നത്ര പണം സമ്പാദിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെയും അശോക് ഗെഹ്ലോട്ടിന്റെയും മുദ്രാവാക്യം. ഇങ്ങനെയൊരു മുഖ്യമന്ത്രിയും ഭരണവും തുടരണമോ? റാത്തോഡ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: