നാട്ടുകാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗ്. ഐ.എപി.എല്ലില്‍ മികച്ച പ്രകടനം കാഴചവയ്‌ക്കാനായാല്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുമെന്ന് താരം നാട്ടുകാര്‍ക്ക് വാക്ക് നല്‍കിയിരുന്നു. ഇതാണ് താരം നിറവേറ്റിയത്. ഇതിനായി താരം 11 ലക്ഷം രൂപയാണ് നല്‍കിയത്. റിങ്കു സിംഗ് സംഭാവന നൽകിയ പണം ഉപയോഗിച്ച് നിർമ്മിച്ച ക്ഷേത്രത്തിൽ ഒക്ടോബർ 16ന് മാ ചൗധരി ദേവിയുടെ പ്രതിഷ്ഠ നടത്തും.
ഉത്തര്‍പ്രദേശിനായി ദുലീപ് ട്രോഫിയില്‍ കളിക്കുന്നതിനാല്‍ ക്ഷേത്ര സമര്‍പ്പണ ചടങ്ങില്‍ താരം പങ്കെടുക്കില്ല. റിങ്കു പണം നല്‍കിയ കാര്യം സഹോദരന്‍ സോനു സിംഗാണ് സിംഗാണ് സ്ഥരീകരിച്ചത്.
ഉത്തർപ്രദേശിലെ അലിഗഢ് ജില്ലയിലെ കമല്‍പൂര്‍ ഗ്രാമത്തിലാണ് ക്ഷേത്ര നിര്‍മ്മാണം. പണികള്‍ കുറച്ചുകൂടി പൂര്‍ത്തിയാകാനുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ റിങ്കു ഉള്‍പ്പെട്ട ടീം സ്വര്‍ണം നേടിയിരുന്നു. മികച്ച പ്രകടനമാണ് താരം പുറത്തെടുത്ത്.
ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ദേശീയ ക്രിക്കറ്റില്‍ റിങ്കുവിന് അവസരമൊരുക്കിയത്. ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഋതുരാജ് ഗെയ്‌ക്‌വാദിന്റെ നേതൃത്വത്തിലുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെതിരെ നിര്‍ണായക ഇന്നിംഗ്‌സ് കളിച്ച അദ്ദേഹം വെറും 15 പന്തില്‍ 37 റണ്‍സ് നേടി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീം ക്രിക്കറ്റില്‍ സ്വര്‍ണം നേടി.
26 വയസ്സുള്ള റിങ്കു സിംഗ് ഒരു സാധാരണ കുടുംബത്തിലെ അംഗമാണ്. അച്ഛന്‍ ഗ്യാസ് ഏജന്‍സിയില്‍ ജോലി ചെയ്യുന്നു. റിങ്കുവിന്റെ അമ്മ വീട്ടമ്മയാണ്. അദ്ദേഹത്തിന് അഞ്ച് സഹോദരങ്ങളുണ്ട്. ഇതൊക്കെയാണെങ്കിലും നാട്ടുകാര്‍ക്ക് തന്നെക്കൊണ്ട് സാധിക്കുന്ന സഹായങ്ങള്‍ ചെയ്ത് വരികയാണ് റിങ്കു. കഷ്ടപാടില്‍ നിന്ന് കഠിനാദ്ധ്വാനത്തിലൂടെ വളര്‍ന്ന താരം നാട്ടിലെ പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപയും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: