റായ്പൂര്‍: ഇത്തവണ ഛത്തീസ്ഗഡിലെത്തിയത് ബിജെപിയുടെ അധികാരമുറപ്പിക്കാനെന്ന് എംപിയും യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷനുമായ തേജസ്വി സൂര്യ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് റായ്പൂരിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഇതിനുമുമ്പ് രണ്ട് തവണ മുഖ്യമന്ത്രിയുടെ ഭൂപേഷ് ബാഗലിന്റെ അഴിമതിക്കെതിരെ പ്രതിഷേധിക്കാനാണ് എത്തിയത്. മുഖ്യമന്ത്രിയുടെ വീട് വളഞ്ഞാണ് പ്രതിഷേധിച്ചത്. പിഎസ്സി റിക്രൂട്ട്മെന്റ് കുംഭകോണത്തില്‍, സംസ്ഥാനത്തെ യുവാക്കള്‍ക്ക് നീതി ആവശ്യപ്പെട്ടാണ് യുവമോര്‍ച്ച രണ്ടു തവണയും മുഖ്യമന്ത്രിയുടെ വീടു വളഞ്ഞത്. ഹൈക്കോടതിയില്‍ നിന്ന് ഞങ്ങള്‍ക്ക് നീതി ലഭിച്ചു. ഛത്തീസ്ഗഡിലെ യുവാക്കളുടെ വിജയമായിരുന്നു അത്, തേജസ്വി സൂര്യ കൂട്ടിച്ചേര്‍ത്തു.
ഭൂപേഷ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അഴിമതി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടായത് ഇവിടുത്തെ യുവാക്കള്‍ക്കാണ്. ഇവിടുത്തെ യുവാക്കള്‍ക്ക് അവരുടെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു. ഇതിന്റെ പ്രതിഫലനമായിരിക്കും ഈ വരുന്ന തെരഞ്ഞെടുപ്പിലുണ്ടാകുക. അവര്‍ അവരുടെ അമര്‍ഷം വോട്ടായി രേഖപ്പെടുത്തും. അവര്‍ക്കായി യുവമോര്‍ച്ച പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം ശില്പശാലകളടക്കമുള്ള വന്‍ പ്രചാരണ പരിപാടികളാണ് യുവമോര്‍ച്ച സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: