തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 43,200 രൂപയാണ് വില. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് വീണ്ടും ഉയർന്നിരിക്കുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 35 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 5,400 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് 4,463 രൂപയാണ് വിപണി വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: